സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിക്കും പിതാവിനും മര്‍ദ്ദനമേറ്റ സംഭവം; പൊലീസിന് ഗുരുതരമായ വീ‍ഴ്ച പറ്റിയെന്ന് വനിതാ കമ്മീഷന്‍

കൊച്ചിയില്‍ സ്ത്രീധനത്തിന്‍റെ പേരില്‍ യുവതിക്കും പിതാവിനും മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസിന് ഗുരുതരമായ വീ‍ഴ്ച പറ്റിയെന്ന് വനിതാ കമ്മീഷന്‍. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം നോര്‍ത്ത് സിഐയോട് ഈ മാസം 29ന് തിരുവനന്തപുരത്ത് നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുമെന്നും കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി പറഞ്ഞു. സംഭവത്തില്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

കൊച്ചി ചളിക്കവട്ടത്തെ വീട്ടിലെത്തി പരാതിക്കാരിയെയും പിതാവിനെയും സന്ദര്‍ശിച്ച ശേഷമാണ് വനിതാ കമ്മീഷന്‍ പൊലീസിന്‍റെ ഇടപടലില്‍ അസംതൃപ്തി അറിയിച്ചത്. സംഭവത്തില്‍ പൊലീസിന് ഗുരുതരമായ വീ‍ഴ്ച പറ്റിയെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി പറഞ്ഞു.

സ്ത്രീധനത്തിന്‍റെ പേരില്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടിട്ടും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയത്.  അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം നോര്‍ത്ത് സിഐയോട് ഈ മാസം 29ന് തിരുവനന്തപുരത്ത് നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുമെന്നും കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി പറഞ്ഞു.

സംഭവത്തില്‍ വനിതാ സെല്ലിന്‍റെ ഇടപടലിനെയും കമ്മീഷന്‍ കുറ്റപ്പെടുത്തി. സ്ത്രീധനത്തിന്‍റെ പേരിലുളള പരാതികളില്‍ കൗണ്‍സലിംഗ് പോലുളള നടപടികളല്ല വേണ്ടതെന്നും കമ്മീഷന്‍ പറഞ്ഞു.

അതിനിടെ സംഭവത്തില്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. പച്ചാളം സ്വദേശി ജിപ്സണ്‍, പിതാവ് പീറ്റര്‍, മാതാവ് ജൂലി എന്നിവര്‍ക്കെതിരെയാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here