കര്‍ഷക സമരം അടിച്ചമര്‍ത്തല്‍: ദില്ലി പൊലീസ് കമ്മീഷണര്‍ക്ക് പ്രത്യേക അധികാരം നല്‍കിയത് പിന്‍വലിക്കണമെന്ന് പ്രകാശ് കാരാട്ട്

രാജ്യതലസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ആരെയും അറസ്റ്റ് ചെയ്യാന്‍ ദില്ലി പൊലീസ് കമ്മിഷ്ണര്‍ക്ക് പ്രത്യേക അധികാരം നല്‍കിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ നടപടി പിന്‍വലിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട്. ജനാധിപത്യ വിരുദ്ധ നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യവുമായി കര്‍ഷകര്‍ രാജ്യതലസ്ഥാനത്തു പ്രതിഷേധം കടുപ്പിച്ചു കര്‍ഷക പാര്‍ലമെന്റ് തുടങ്ങിയതിന് പിന്നാലെയാണ് ദില്ലി ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി. ആര്‍ക്കെതിരെയും ദേശീയ സുരക്ഷാ നിയമം ചുമത്താനുള്ള പ്രത്യേക അനുമതിയാണ് ദില്ലി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയിട്ടുള്ളത്.

ഒക്ടോബര്‍ 18വരെ പ്രത്യേക അധികാരം നിലനില്‍ക്കും.
പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം ശക്തമായപ്പോഴും ദില്ലി പൊലീസ് കമ്മീഷണര്‍ക്ക് ഇതേ അധികാരം നല്‍കിയിരുന്നു. സംശയത്തിന്റെ പേരില്‍ ആരെ വേണമെങ്കിലും ജയിലില്‍ അടക്കം. സമരങ്ങളെ അടിച്ചമര്‍ത്തുക തന്നെയാണ് ഇത്തരം നീക്കത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.

അതേസമയം ദില്ലി കമ്മീഷണര്‍ക്ക് എന്‍സ്എ നിയമം പ്രയോഗിക്കാനുള്ള പ്രത്യേക അധിക്കാരം നല്‍കിയതിനെതിരെ സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം പ്രകാശ് കാരാട്ട് രംഗത്തുവന്നു. ജനാധിപത്യ വിരുദ്ധ നടപടിയെന്നും പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ വേണ്ടിയാണ് ഇത്തരം നിയമങ്ങള്‍ കൊണ്ടവരുന്നതെന്നും പ്രകാശ് കാരാട്ട് വിമര്‍ശിച്ചു.

കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനുള്ള മോഡി സരക്കാറിന്റെ ജനാധിപത്യ വിരുദ്ധ നടപടിയാണിതെന്നും ദേശീയ സുരക്ഷാ നിയമം ചുമത്താന്‍ അനുമതി നല്‍കിയത് പിന്‍വലിക്കണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധവും ശക്തമായിക്കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here