മുങ്ങിയും പൊങ്ങിയും വ്യാജ അഭിഭാഷക; വീണ്ടും പൊലീസിനെ വെട്ടിച്ച് കടന്നു

ആലപ്പുഴ: പരീക്ഷ ജയിക്കാതെ വ്യാജ അഭിഭാഷകയായി പ്രവർത്തിച്ചുവെന്ന കേസിലെ പ്രതി സെസി സേവ്യർ(27) ചേർത്തലയിലുണ്ടെന്നറിഞ്ഞ് പൊലീസെത്തിയെങ്കിലും കണ്ടെത്താനായില്ല. കടയിൽ ചായ കുടിച്ചിരിക്കുന്നതുകണ്ടതായുള്ള വിവരം ലഭിച്ചതിനെത്തുടർന്ന് പെട്ടെന്ന് ആലപ്പുഴ നോർത്ത് പൊലിസ് സംഘം എത്തുകയായിരുന്നു.

താമസിയാതെ സെസി വലയിലാകുമെന്ന് നോർത്ത് സി.ഐ. പറഞ്ഞു. ആലപ്പുഴ കോടതിയിൽ ഇവർ ഹാജരാകാനുള്ള സാധ്യതകുറവാണെന്നാണു വിലയിരുത്തുന്നത്. രാമങ്കരി സ്വദേശിയായ ഇവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നതായി സൂചനയുണ്ട്.

പരീക്ഷ പാസാകാതെ അഭിഭാഷകയായി പ്രവർത്തിച്ച സെസി സേവ്യർക്കുവേണ്ടി വക്കാലത്തെടുക്കുന്നതിന് ആലപ്പുഴ ബാർ അസോസിയേഷനിലെ അഭിഭാഷകർക്കു വിലക്കേർപ്പെടുത്തി. സെസി സേവ്യർ വിഷയം വിവാദമായതിനെത്തുടർന്ന് വിളിച്ചുചേർത്ത പൊതുയോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

ബാർ അസോസിയേഷനാണു സെസി സേവ്യർക്കെതിരേ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ അസോസിയേഷൻ അംഗങ്ങൾത്തന്നെ പ്രതിക്കുവേണ്ടി ഹാജരാകുന്നതു ശരിയല്ലെന്നു യോഗം ചൂണ്ടിക്കാട്ടി. ഇത് സംഘടനയുടെ അച്ചടക്കം ലംഘിക്കൽ കൂടിയാണ്.അങ്ങനെ ആരെങ്കിലും ഹാജരായാൽ സംഘടനാപരമായ നടപടി സ്വീകരിക്കേണ്ടിവരുമെന്നു നേതൃത്വം അംഗങ്ങളെ ഓർമിപ്പിച്ചു.

കഴിഞ്ഞദിവസം കോടതിയിൽ കീഴടങ്ങാൻ സെസി എത്തിയപ്പോൾ ആലപ്പുഴയിലെ രണ്ട് അഭിഭാഷകരുടെ സഹായം ലഭിച്ചിരുന്നു. എന്നാൽ, ഇവർ അവരുടെ വക്കാലത്തെടുത്തിരുന്നില്ല. അതേസമയം സെസി സേവ്യർ വ്യാഴാഴ്ച കോടതിയിലെത്തിയതിനുശേഷം രക്ഷപ്പെട്ടത് നാണക്കേടായതായും ഒരുവിഭാഗം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News