ലാലേട്ടന്‍റെ സ്‌പെഷ്യല്‍ ചിക്കന്‍ റോസ്റ്റ് കഴിച്ച് സുചിത്ര പറഞ്ഞത്…

അഭിനയത്തില്‍ മാത്രമല്ല പാചകത്തിലും രാജാവാണ് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്‍. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ കഴിക്കുന്നതിലും അതൊക്കെ പാചകം ചെയ്യുന്നതുമെല്ലാം ലാലേട്ടന് ഏറെ ഇഷ്ടമുള്ള കാര്യമാണ്. ഒഴിവുസമയങ്ങളില്‍ പാചക പരീക്ഷണങ്ങള്‍ നടത്താന്‍ ഏറെ ഇഷ്ടപ്പെടുന്ന മോഹന്‍ലാല്‍ ഇത്തവണ ഒരു സ്‌പെഷ്യല്‍ ചിക്കന്‍ റോസ്റ്റുമായാണ് എത്തിയിരിക്കുന്നത്.

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് വീട്ടുകാര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തത് താന്‍ ഏറെ ആസ്വദിച്ചിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അധികം മസാലകള്‍ ചേര്‍ക്കാതെ ചേരുവകള്‍ ചതച്ചു ചേര്‍ത്താണ് ലാലേട്ടന്‍ ഈ സ്‌പെഷ്യല്‍ ചിക്കന്‍ റോസ്റ്റ് തയ്യാറാക്കുന്നതെന്നും താരം പറയുന്നു.

View this post on Instagram

A post shared by Mohanlal (@mohanlal)

ലാലേട്ടന്റെ സ്‌പെഷ്യല്‍ ചിക്കന്‍ ഭാര്യ സുചിത്രയാണ് രുചിച്ചു നോക്കിയത്. വിഭവം ഏറെ ഇഷ്ടപ്പെട്ടുവെന്നാണ് സുചിത്ര മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നത്. ലാലേട്ടന്‍റെ പ്രിയ ചങ്ങാതിയായ സമീര്‍ ഹംസയേയും വീഡിയോയില്‍ കാണാം..

മോഹന്‍ലാലിന്റെ സ്‌പെഷ്യല്‍ ചിക്കന്‍ റോസ്റ്റിന്റെ ചേരുവകള്‍ ഇതാ..

ചിക്കന്‍- 500 ഗ്രാം
ചെറിയ ഉള്ളി
പച്ചമുളക്
ഇഞ്ചി
വെളുത്തുള്ളി
ഗരം മസാല
കടുക്
പെരുജീരകം
കറിവേപ്പില
വറ്റല്‍മുളക്- ചതച്ചത്
മഞ്ഞള്‍
ഉപ്പ്
തേങ്ങ ചുട്ടത്- ഒരു കഷ്ണം

ചിക്കന്‍ റോസ്റ്റ് തയ്യാറാക്കുന്ന വിധം

ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ചുട്ടെടുത്ത തേങ്ങ എന്നിവ വെവ്വേറെ ചതച്ചെടുക്കുക.

ഒരു ചട്ടി എടുത്ത് അടുപ്പില്‍ വച്ച് ചൂടാവുമ്പോള്‍ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് ചതച്ചുവച്ച ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റുക.

ശേഷം ആവശ്യാനുസരണം ഉപ്പ്, മഞ്ഞള്‍പ്പൊടി, പെരുജീരകം, കുരുമുളക് പൊടി, ഗരം മസാല, ചതച്ചുവച്ച വറ്റല്‍മുളക് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഇതിലേക്ക് ചതച്ചുവച്ച തേങ്ങ കൂടി ചേര്‍ത്ത് വഴറ്റുക.
കഴുകി വൃത്തിയാക്കിയ ചിക്കന്‍ കൂടി ചേര്‍ത്ത് നന്നായി വഴറ്റി ചെറുതീയില്‍ അടച്ചുവെച്ചു വേവിക്കുക. ഒട്ടും വെള്ളം ചേര്‍ക്കേണ്ടതില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News