വീഡിയോയില്‍ ലൈംഗീക രംഗങ്ങളല്ല.. വികാരഭരിതമായ ഹ്രസ്വചിത്രങ്ങളെന്ന് രാജ് കുന്ദ്ര

നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രമുഖ വ്യവസായിയും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര ബോംബെ ഹൈക്കോടതിയെ സമീപിച്ചു. താന്‍ നിര്‍മ്മിച്ചത് ലൈംഗീക രംഗങ്ങളല്ലെന്നും വികാരംങ്ങള്‍ ഉണര്‍ത്തുന്നതരത്തിലുള്ള ഹ്രസ്വചിത്രങ്ങളാണെന്നും രാജ് കുന്ദ്ര കോടതിയില്‍ പറഞ്ഞു.

അശ്ലീല ചിത്രമെന്ന് പൊലീസ് ആരോപിക്കുന്ന വീഡിയോകളില്‍ ലൈംഗികരംഗം ഉണ്ടായിരുന്നില്ല. വികാരങ്ങളെ ഉണര്‍ത്തുന്ന ഹ്രസ്വ ചിത്രങ്ങളുടെ രൂപത്തിലാണ് അതെല്ലാം ചിത്രീകരിച്ചത്. ഇക്കാരണത്താല്‍ ഐടി നിയമത്തിലെ സെക്ഷന്‍ 67 എ (ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രസിദ്ധീകരിക്കല്‍) ചുമത്താന്‍ കഴിയില്ലെന്നും രാജ്കുന്ദ്ര കോടതിയില്‍ പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ വിടാനുള്ള മജിസ്‌ട്രേറ്റിന്റെ ഉത്തരവ് റദ്ദാക്കണമെന്നും കുന്ദ്ര ആവശ്യപ്പെട്ടു.

2021 ഫെബ്രുവരിയില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്ന സമയം താന്‍ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്നും ഏപ്രിലില്‍ ആണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്നും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മറ്റ് പ്രതികള്‍ ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയതായും കുന്ദ്ര ഹര്‍ജിയില്‍ പറയുന്നു.

നീലച്ചിത്ര നിര്‍മാണത്തില്‍ നിന്നുള്ള തന്റെ വരുമാനം രാജ് കുന്ദ്ര ഉപയോഗിച്ചിരുന്നത് ഓണ്‍ലൈന്‍ വാതുവെപ്പിനെന്ന് പൊലീസ്. നീലച്ചിത്ര നിര്‍മ്മാണത്തിലൂടെ ലഭിച്ച കോടികളാണ് രാജ് കുന്ദ്ര ഓണ്‍ലൈന്‍ വാതുവെപ്പിനായി ഉപയോഗിച്ചിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കേസില്‍ കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിയെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദമ്പതികളുടെ ജുഹുവിലെ വസതിയില്‍ റെയ്ഡ് നടത്തിയ ശേഷമായിരുന്നു ചോദ്യം ചെയ്യല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News