ബത്തേരി അർബൻ ബാങ്ക്‌ നിയമനം: വയനാട്‌ ഡി സി സി പ്രസിഡന്റുൾപ്പെടെയുള്ളവർ രണ്ട്‌ കോടി കോഴ വാങ്ങിയെന്ന് ആരോപണം

വയനാട്‌ ഡി സി സി പ്രസിഡന്റുൾപ്പെടെയുള്ളവർ രണ്ട്‌ കോടി കോഴ വാങ്ങിയെന്ന് ആരോപണം. ബത്തേരി അർബൻ ബാങ്ക്‌ നിയമനങ്ങളിൽ കോഴവാങ്ങിയെന്നാണ്‌ കോൺഗ്രസ്‌ ജില്ലാ നേതാക്കളുൾപ്പെടെയുള്ളവരുടെ പരാതി.പരാതിയിൽ കെ പി സി സി അന്വേഷണ സമിതിയെ നിയോഗിച്ചു.

കോൺഗ്രസ്‌ ഭരണത്തിലുള്ള ബത്തേരി സഹകരണ അർബൻ ബാങ്കിലെ ആറ്‌ നിയമനങ്ങളിലാണ്‌ ഡി സി സി നേതൃത്വത്തിലെ ചിലർ രണ്ട്‌ കോടിയോളം രൂപ കോഴവാങ്ങിയത്‌.ഒരു വിഭാഗം കോൺഗ്രസ്‌ നേതാക്കൾ ആരോപണം ഉന്നയിച്ചതോടെ ഡി സി സിയിൽ ഭിന്നതയും

രൂക്ഷമായി.ഡി സി സി പ്രസിഡന്റ്‌ ബത്തേരിയിലെ ഒരു നേതാവ്‌ ബാങ്കിന്റെ നിലവിലുള്ള ചെയർമ്മാൻ എന്നിവർക്കെതിരെയാണ്‌ പ്രധാന ആരോപണം.

ആരോപണമുയർത്തിയ നേതാക്കൾ കെ പി സി സിക്കും  പരാതിനൽകിയിട്ടുണ്ട്‌. നിലവിൽ ബാങ്കിന്‌ 14 യൂണിറ്റും 84 ജീവനാക്കരുമുണ്ട്‌.പുതിയ ശാഖകൾ പലതും നഷ്ടത്തിലാണ്‌ പ്രവർത്തിക്കുന്നത്‌.ഈ സാഹചര്യത്തിൽ പുതിയ തസ്തികകൾ

സൃഷ്ടിക്കണമെന്ന ആവശ്യവുമായി സഹകരണ ജോയിന്റ്‌ രെജിസ്സ്ട്രാക്ക്‌ ഭരണ സമിതി അപേക്ഷ നൽകിയതും വിവാദമായിരുന്നു.ആരോപണം ഐ സി ബാലകൃഷ്ണൻ എം എൽ എ  നിഷേധിച്ചു.സംഭവത്തിൽ ആക്ഷേപമുണ്ടെന്ന് സ്ഥിരീകരിച്ച അദ്ദേഹം കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നും അറിയിച്ചു.

കോഴയാരോപണത്തിൽ മൂന്നംഗ അനേഷണ സമിതിയെ കോൺഗ്രസ്‌ നിയോഗിച്ചിട്ടുണ്ട്‌.അതേസമയം കോഴവാങ്ങിയവർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളിലേക്ക്‌ നീങ്ങുമെന്ന് ഒരു വിഭാഗം മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌.2012 16 വർഷങ്ങളിലും ഇതേബാങ്കിൽ നടന്ന നിയമനങ്ങൾ ലക്ഷങ്ങൾ കോഴവാങ്ങിയാണെന്ന് ആക്ഷേപമുണ്ടായിട്ടുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here