ഭാരോദ്വഹന വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ മീരാബായ് ചാനുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഭാരോദ്വഹന വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ മീരാബായ് ചാനുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ചാനു നേടിയത്.

മീരാബായ് ചാനുവിന്റെ വിജയം ഒളിമ്പിക്‌സില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാന്‍ ഇന്ത്യയ്ക്ക് പ്രചോദനമാകട്ടെയെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

49 കിലോ വനിതാ വിഭാഗത്തിലാണ് ചാനു വെള്ളി മെഡൽ നേടിയത്.ചൈനയുടെ ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടി. ഇന്തോനീഷ്യയുടെ ഐസ വിൻഡി വെങ്കല മെഡൽ സ്വന്തമാക്കി.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിത ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടുന്നത്. നേരത്തെ ഭാരദ്വേഹനത്തിൽ കർണം മല്ലേശ്വരിയിലൂടെയാണ് ഇന്ത്യ മെഡൽ നേടിയത്.

സിഡ്നി ഒളിമ്പിക്സിലായിരുന്നു ഇത്. സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലും 110, 130 കിലോ ഉയർത്തിയാണ് കർണം മല്ലേശ്വരി 2000ൽ സിഡ്നിയിൽ വെങ്കലം നേടിയത്. പി വി സിന്ധുവിന് ശേഷം ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യൻ വനിതയാണ് മീരാബായി ചാനു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News