ടോക്കിയോ ഒളിമ്പിക്സിലെ ആദ്യ മെഡൽ നേട്ടത്തിന്റെ ആഘോഷം സംഘടിപ്പിച്ച് ആലപ്പു‍ഴ ജില്ലാ ഒളിമ്പിക് അസോസിയേഷൻ

ടോക്കിയോ ഒളിമ്പിക്സിലെ ആദ്യ മെഡൽ നേട്ടത്തിന്റെ ആഘോഷം സംഘടിപ്പിച്ച് ആലപ്പു‍ഴ ജില്ലാ ഒളിമ്പിക് അസോസിയേഷൻ.  ഒളിമ്പിക്സിലെ വെയിറ്റ് ലിഫ്റ്റിങിൽ നീണ്ട 21 വർഷത്തിന് ശേഷം വെള്ളി മെഡൽ നേടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ചായിരുന്നു ആഘോഷ പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ തിരുവമ്പാടി കോർഫിറ്റ്നെസ് സെന്ററിലെ കുട്ടികൾ പ്രതീകാത്മകമായി വെയിറ്റ് ഉയർത്തിയാണ് മണിപ്പൂർ സ്വദേശിനി പത്മശ്രീ മീരാബായി ചാനുവിന്റെ വെള്ളി മെഡൽ നേട്ടം ആഘോഷിച്ചത്.

ആലപ്പുഴ തിരുവമ്പാടി ജംഗ്ഷന് സമീപം നടന്ന ചടങ്ങ് ഒളിംമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിമ്മി അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. അർജ്ജുന സജി തോമസ് മധുരവിതരണം നടത്തി.

വെയിറ്റ് ലിഫ്റ്റിങ് സംസ്ഥാന താരങ്ങളായ എസ്.മഞ്ജു, ജിമ്മിദാസ്, ഒളിംമ്പിക് അസോസിയേഷൻ സെക്രട്ടറി സി.റ്റി.സോജി, ബിജുരാജ്, എസ്.ബീന, പി.ഷിയാസ്, എം. ഔസേഫ്, വിമൽ പക്കി തുടങ്ങിയവർ സംബന്ധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here