കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പാര്‍ട്ടി നോക്കിയല്ല നടപടി ഉണ്ടാവുക; കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലുള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ, ഗ്രാമ വികസന, എക്‌സൈസ് വകുപ്പ് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പാര്‍ട്ടി നോക്കിയല്ല നടപടി ഉണ്ടാവുക. കുറ്റം ചെയ്തത് ആരായാലും അവര് ഏത് പാര്‍ട്ടിക്കാരായാലും പാര്‍ട്ടി നോക്കാതെ കൃത്യമായ നടപടി സ്വീകരിക്കും.

അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രിഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

അതേസമയം കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ്റെ ആരോപണത്തിന് മറുപടിയുമായി മുൻ മന്ത്രി എ.സി.മൊയ്തീൻ  രംഗത്തെത്തിയിരുന്നു . കരുവന്നൂർ ബാങ്ക് തട്ടിപ് കേസിലെ പ്രതി ബിജു കരീം ബന്ധുവല്ല. ഇരിങ്ങാലക്കുടയിൽ പല പരിപാടികൾക്കും പോയിട്ടുണ്ട്. അവിടെ വച്ച് ബിജു കരീമിനെ കണ്ടിട്ടുണ്ടോ എന്നറിയില്ലെന്നും എ.സി മൊയ്തീൻ വ്യക്തമാക്കി

ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് കൃത്യമായ മറുപടിയാണ് മുൻ മന്ത്രി എ.സി മൊയ്തീൻ നൽകിയത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി ബിജു കരീം തൻ്റെ ബന്ധുവല്ല.

ഇരിങ്ങാലക്കുടയിൽ പല പരിപാടികൾക്കും പോയിട്ടുണ്ട്. അവിടെ വച്ച് ബിജു കരീമിനെ കണ്ടിട്ടുണ്ടോ എന്നറിയില്ലെന്നും കുഴൽപ്പണ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് പുതിയ ആരോപണങ്ങൾ ബി.ജെ.പി ഉന്നയിക്കുന്നതെന്നും എ.സി മൊയ്തീൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News