
എഡിജിപി വിജയ് സാഖറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമ്മിച്ച് പണം തട്ടാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. നിസ്സാർ, മുഷ്താഖ് ഖാൻ എന്നിവരെയാണ് തട്ടിപ്പില്‍ അറസ്റ്റ് ചെയ്തത്.
ഉത്തര്‍പ്രദേശില്‍ നിന്നാണ് ഉത്തരേന്ത്യൻ സ്വദേശികളായ ഇരുവരേയും പിടികൂടിയത്. കൊച്ചി സൈബർ ക്രൈം പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്കിലൂടെ പണം നൽകാൻ ആവശ്യപ്പെട്ട് എറണാകുളം സ്വദേശി ജിയാസ് ജമാലിന് പ്രതികള്‍ സ്ന്ദേശം അയക്കുകയായിരുന്നു. തട്ടിപ്പിനായി ഇവര്‍ നിര്‍മ്മിച്ച വ്യാജ ഫേസ്ബുക്ക് വഴി 10,000 രൂപയാണ് ആവശ്യപ്പെട്ടത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here