എറണാകുളം കാക്കനാട് തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തില്‍ തൃക്കാക്കര നഗരസഭയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ 40 ഓളം നായകളുടെ ജഡമാണ് നഗരസഭയുടെ മാലിന്യ സംഭരണ കേന്ദ്രത്തിൽ നിന്ന് കണ്ടെടുത്തത്.
നഗരസഭയുടെ കമ്മ്യൂണിറ്റി ഹാൾ പ്രതികൾക്ക് താമസിക്കാൻ വിട്ടു നൽകിയത് യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
കാക്കനാട് വാനിലെത്തിയ സംഘം നായകളെ കൂട്ടത്തോടെ കൊലപ്പെടുത്തിയ സംഭവത്തിൽ വാഹന ഉടമയുടെ മോഴിയെടുത്തപ്പോഴാണ് മറവ് ചെയ്തത് തൃക്കാക്കര നഗരസഭയുടെ മാലിന്യസംഭരണ കേന്ദ്രത്തിലാണെന്ന് അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ 40 ഓളം നായകളുടെ ജഡമാണ് പൊലീസ് കണ്ടെത്തിയത്.
സംഭവത്തിൽ 15 നായകളുടെ ജഡം പോസ്റ്റ്മാർട്ടം നടത്തി. ഇവയുടെ ആന്തരികാവയവങ്ങൾ ശാസ്ത്രിയ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ് പറഞ്ഞു.
അതേസമയം നായകളെ കൊലപ്പെടുത്തിയ സംഭവം തൃക്കാക്കര നഗരസഭയുടെ അറിവോടെയാണെന്ന് ആരോപിച്ച് നഗരസഭാ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധ സമരം നടത്തി. സംഭവത്തിൽ നഗരസഭാ ചെയർപേഴ്സണെതിരെ ക്രിമിനൽ കേസെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
സംഭവത്തിൽ മൂന്നു പേരെ കൂടി പിടികൂടാനുണ്ട്. ഇവരുടെ കൂടി ചോദ്യം ചെയ്താലെ നഗരസഭയുടെ ഉൾപ്പടെ പങ്ക് വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.