പാലക്കാട് ജില്ലയില്‍ ഇന്ന് 1624 പേര്‍ക്ക് കൊവിഡ്; 1026 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 1624 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1097 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 512 പേർ, 13 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.1026 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7159 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കാസർഗോഡ് ജില്ലയിലും 2 പേർ വീതം വയനാട്, കോട്ടയം ജില്ലകളിലും 3 പേർ ആലപ്പുഴ ജില്ലയിലും 4 പേർ വീതം
തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 5 പേർ വീതം കൊല്ലം, പത്തനംതിട്ട ജില്ലകളിലും 12 പേർ ഇടുക്കി ജില്ലയിലും 16 പേർ കോഴിക്കോട് ജില്ലയിലും 23 പേർ എറണാകുളം ജില്ലയിലും 83 പേർ തൃശ്ശൂർ ജില്ലയിലും 107 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ആകെ 9228 പരിശോധന നടത്തിയതിലാണ് 1624 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 17.59 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 87 പേർ

ഓങ്ങല്ലൂർ, വണ്ടാഴി സ്വദേശികൾ 77 പേർ വീതം

ചളവറ സ്വദേശികൾ 65 പേർ

ഒറ്റപ്പാലം സ്വദേശികൾ 50 പേർ

വടക്കഞ്ചേരി, വല്ലപ്പുഴ സ്വദേശികൾ 49 പേർ വീതം

ശ്രീകൃഷ്ണപുരം സ്വദേശികൾ 37 പേർ

നെന്മാറ, തിരുമിറ്റക്കോട് സ്വദേശികൾ 36 പേർ വീതം

കിഴക്കഞ്ചേരി സ്വദേശികൾ 35 പേർ

മേലാർകോട് സ്വദേശികൾ 33 പേർ

കൊപ്പം, പുതുക്കോട് സ്വദേശികൾ 29 പേർ വീതം

വടകരപ്പതി, വിളയൂർ സ്വദേശികൾ 26 പേർ വീതം

ആലത്തൂർ, നെല്ലായ സ്വദേശികൾ 25 പേർ വീതം

കരിമ്പുഴ സ്വദേശികൾ 24 പേർ

മുതുതല സ്വദേശികൾ 23 പേർ

മണ്ണാർക്കാട്, കോട്ടോപ്പാടം, മുതുതല സ്വദേശികൾ 22 പേർ വീതം

കുഴൽമന്ദം, പൊൽപ്പള്ളി സ്വദേശികൾ 21 പേർ വീതം

അമ്പലപ്പാറ, പട്ടിത്തറ സ്വദേശികൾ 19 പേർ വീതം

അനങ്ങനടി, കുത്തനൂർ, പുതുപ്പരിയാരം, തിരുവേഗപ്പുറ സ്വദേശികൾ 18 പേർ വീതം

അലനല്ലൂർ, കുമരംപുത്തൂർ,
ലക്കിടി-പേരൂർ, ഷൊർണൂർ സ്വദേശികൾ 17 പേർ വീതം

നാഗലശ്ശേരി,
പെരിങ്ങോട്ടുകുറിശ്ശി, പൂക്കോട്ടുകാവ് സ്വദേശികൾ 16 പേർ വീതം

കാവശ്ശേരി, കൊല്ലങ്കോട് സ്വദേശികൾ 15 പേർ വീതം

ആനക്കര, കാരാക്കുറുശ്ശി സ്വദേശികൾ 14 പേർ വീതം

കോങ്ങാട്, പല്ലശ്ശന, പറളി, പെരുമാട്ടി, ഷോളയൂർ സ്വദേശികൾ 13 പേർ വീതം

കാഞ്ഞിരപ്പുഴ, തച്ചമ്പാറ സ്വദേശികൾ 12 പേർ വീതം

ചിറ്റൂർ-തത്തമംഗലം, കടമ്പഴിപ്പുറം, മരുതറോഡ്, മാത്തൂർ, മുതലമട, തച്ചനാട്ടുകര സ്വദേശികൾ കൾ 11 പേർ വീതം

എരിമയൂർ, നല്ലേപ്പിള്ളി, തരൂർ, തൃത്താല സ്വദേശികൾ 10 പേർ വീതം

ചെർപ്പുളശ്ശേരി, കപ്പൂർ, മണ്ണൂർ, തെങ്കര, വാണിയംകുളം സ്വദേശികൾ 9 പേർ വീതം

അഗളി, അകത്തെതറ, ചാലിശ്ശേരി, എലവഞ്ചേരി, കണ്ണാടി, കേരളശ്ശേരി, കോട്ടായി, മുണ്ടൂർ, സ്വദേശികൾ 8 പേർ വീതം

കുലുക്കല്ലൂർ, പട്ടാമ്പി, പുതുശ്ശേരി, തേങ്കുറിശ്ശി സ്വദേശികൾ 7 പേർ വീതം

കരിമ്പ, തൃക്കടീരി, സ്വദേശികൾ 6 പേർ വീതം

അയിലൂർ, എലപ്പുള്ളി, കൊടുവായൂർ, പട്ടഞ്ചേരി, വടവന്നൂർ സ്വദേശികൾ
5 പേർ വീതം

പരുതൂർ, പിരായിരി, പുതുനഗരം സ്വദേശികൾ 4 പേർ വീതം

കണ്ണമ്പ്ര, കൊഴിഞ്ഞാമ്പാറ, പെരുവെമ്പ് സ്വദേശികൾ 3 പേർ വീതം

കൊടുമ്പ്, പുതൂർ, വെള്ളിനേഴി സ്വദേശികൾ 2 പേർ വീതം

എരുത്തേമ്പതി സ്വദേശിയായ ഒരാൾ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News