കേന്ദ്രം ഫോണ്‍ ചോര്‍ത്തിയെന്ന കാര്യത്തില്‍ സംശയമില്ല: നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രശാന്ത് ഭൂഷണ്‍

രാജ്യത്തെ ഒന്നടങ്കം നടുങ്ങിയ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ താനെടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി  പ്രമുഖ  സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കേന്ദ്ര സര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തിയെന്നതില്‍ സംശയമില്ലെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

ദേശീയ സുരക്ഷാ കൗണ്‍സില്‍ ഫണ്ട് ഉപോയോഗിച്ചാണ് മോദി സര്‍ക്കാര്‍ പെഗാസസ് സോഫ്‌റ്റ്വെയര്‍ വാങ്ങിയതെന്ന ആരോപണം പ്രശാന്ത് ഭൂഷണ്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന വിവരമാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

2017-18 കാലഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പെഗാസസ് എന്ന ചാര സോഫ്റ്റ് വെയര്‍ വാങ്ങിയതെന്നും പ്രശാന്ത് ഭൂഷണ്‍ തന്‍റെ ട്വീറ്റില്‍ വെളിപ്പെടുത്തുന്നു. ഇതിനായി ദേശീയ സുരക്ഷാ ഫണ്ടിനായുള്ള ബഡ്ജറ്റ് വിഹിതം പത്തിരട്ടിയോളം വര്‍ദ്ധിപ്പിച്ചാണ് സര്‍ക്കാര്‍ സോഫ്റ്റ്‌വെയര്‍ വാങ്ങിയതെന്നും പ്രശാന്ത് ഭൂഷണ്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here