പന്തളത്ത് പ്ലേഗ് പു‍ഴുവിന്‍റെ വിളയാട്ടം;  കൃഷിക്ക് ഭീഷണി 

പന്തളത്ത് കര്‍ഷകര്‍ക്ക് ഭീഷണി ഉയര്‍ത്തി പ്ലേഗ് പു‍ഴുവിന്‍റെ വിളയാട്ടം. വന്‍ തോതില്‍ കൃഷിക്ക് നാശം വിതച്ചാണ് പ്ലേഗ് പുഴുവിന്‍റെ ശല്യം.

തോട്ടമേഖലകളില്‍ കണ്ടു വരുന്ന ‘ട്രയാക്കോളാ പ്ലേഗ്യാറ്റ’ എന്ന പ്ലേഗ് പുഴുവിന്‍റെ ശല്യമാണ് പന്തളം തെക്കേക്കര പഞ്ചായത്തിന് തലവേദനയാകുന്നത്.

മു​ന്‍പ് എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ പ്ലേ​ഗ് പു​ഴു​വി​ന്‍റെ ശ​ല്യം ക​ണ്ടെ​ത്തി​യി​രു​ന്നൈ​ങ്കി​ലും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഇത് ആ​ദ്യ​മാ​യാ​ണ് ഇ​വ​യു​ടെ സാ​ന്നി​ധ്യം കണ്ടെത്തിയത്.

റ​ബ്ബറി​ന്‍റെ ആ​വ​ര​ണ​വി​ള​യാ​യ തോ​ട്ട​പ്പ​യ​റി​ലാ​ണ് ഇ​വ വ്യാപകമായി  ഉ​ണ്ടാ​കു​ന്ന​ത്. വാ​ഴ, മ​ര​ച്ചീ​നി, ചേ​ന, ചേമ്പ്, പ​ച്ച​ക്ക​റി, പ​യ​ർ വ​ർ​ഗ​ങ്ങ​ൾ, ക​റി​വേ​പ്പില, പേ​ര, ഓ​ർ​ക്കി​ഡു​ൾ​ എന്നിങ്ങനെ മിക്ക വിളകള്‍ക്കും പ്ലേഗ് പു‍ഴു ഭീഷണിയാണ്.

ചെ​ടി​ക​ളു​ടെ ഇ​ല, പൂ​വ്, കാ​യ്ക​ൾ എ​ന്നി​വ​യെ​ല്ലാം തി​ന്നു വി​ള​ക​ളെ പൂ​ർ​ണ​മാ​യും ഇ​വ ന​ശി​പ്പി​ക്കും. പ്ലേ​ഗ് പു​ഴു മ​നു​ഷ്യ​നെ​യോ മൃ​ഗ​ങ്ങ​ളെ​യോ നേ​രി​ട്ടു ബാ​ധി​ക്കി​ല്ലെ​ന്ന് കാ​ർ​ഷി​ക മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News