ബാറുകള്‍ ഇനി മുതല്‍ നേരത്തെ തുറക്കും; സമയക്രമത്തില്‍ മാറ്റം

സംസ്ഥാനത്ത് ബാറുകള്‍ ഇനി മുതല്‍ നേരത്തെ തുറക്കും. തിരക്ക് കുറയ്ക്കാനായി എക്‌സൈസ് വകുപ്പ് മദ്യശാലകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയ സാഹചര്യത്തിലാണ് ഇത്.

തിങ്കളാഴ്ച്ച മുതല്‍ ബാറുകള്‍ രാവിലെ 9 മണിക്ക് തുറക്കും. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 7 വരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത്. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ നേരത്തെ തന്നെ 9 മുതല്‍ 7 വരെ പ്രവര്‍ത്തിച്ചിരുന്നു.

ബാറുകളില്‍ മദ്യ വിതരണം പാഴ്‌സലായി മാത്രമായിരിക്കും നടക്കുക. ബാറുകളുടെ സമയം നീട്ടിയത് കോടതി നിര്‍ദേശം കണക്കിലെടുത്താണെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News