സംസ്ഥാനത്തെ എല്ലാ ഹാർബറുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും: മന്ത്രി സജി ചെറിയാൻ

കേരളത്തിലെ എല്ലാ ഹാർബറുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ.ഇതിൻ്റെ ഭാഗമായി കണ്ണൂർ അഴീക്കൽ ഹാർബറിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഫിഷറീസ് വകുപ്പിന് കീഴിൽ കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന സംരംഭങ്ങൾ തുടങ്ങുമെന്നും കണ്ണൂർ ജില്ലയിലെ ഹാർബറുകളിൽ സന്ദർശനം നടത്തിയ മന്ത്രി വ്യക്തമാക്കി.

അഴീക്കൽ, മാപ്പിള ബേ, തലായി ഹാർബറുകളിലാണ് മന്ത്രി സജി ചെറിയാൻ സന്ദർശനം നടത്തിയത്. ഹാർബറുകളുടെ നവീകരണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പരിശോധിക്കുന്നതിനായിരുന്നു സന്ദർശനം.

ഫിഷറീസ് വകുപ്പിന് കീഴിലുള്ള എല്ലാ ഹാർബറുകളിലേയും
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഹാർബറുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

നാൽപ്പത് ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പാക്കുന്നതിൻ്റെ ഭാഗമായി ഫിഷറീസ് വകുപ്പിന് കീഴിലും തൊഴിൽ സംരംഭങ്ങൾ ആരംഭിക്കും.

അഴീക്കൽ തുറമുഖ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. വാർഫ് നവീകരണം, ഐസ് പ്ലാൻ്റ് നിർമ്മാണം, കളിസ്ഥല നിർമ്മാണം, ഫിഷറീസ് സ്കൂളിൻ്റെ നവീകരണം തുടങ്ങിയവയാണ് ലക്ഷ്യം വയ്ക്കുന്നത്.

മത്സ്യതൊഴിലാളികളുടെ ക്ഷേമത്തിനും സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here