കൊടകര കു‍ഴല്‍പ്പണക്കേസ്​; ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി ധര്‍മ്മരാജന്റെ മൊഴി, മൂന്നരക്കോടി ബി.ജെ.പിയുടേത്

കൊടകര കള്ളപ്പണക്കേസിലെ മൂന്നരക്കോടി രൂപ ബി.ജെ.പിയുടെതാണെന്ന ധർമരാജൻറെ ആദ്യമൊഴിയുടെ പകർപ്പ്​ പുറത്ത്​. കവർച്ച നടന്ന ശേഷം പൊലീസിന്​ നൽകിയ ​​മൊഴിയിലാണ് പണം ബി.ജെ.പിയുടെതാണെന്ന്​ ധർമരാജൻ സമ്മതിച്ചിരിക്കുന്നത്​.

കൊടകര ദേശീയപാതയിൽ കവർന്ന മൂന്നരക്കോടി രൂപ ആരുടേതാണെന്നായിരുന്നു പൊലീസിൻറെ ചോദ്യം. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന തുകയാണെന്നായിരുന്നു ധർമരാജൻ മൊഴി നൽകിയത്​.

കേസിൽ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ധർമ്മരാജന്റെ ഈ മൊഴി.ബി.ജെ.പി. നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് പണം കൊണ്ടുവന്നതെന്നും പ്രേരണ മൂലമാണ് പണം തന്റേതാണെന്ന് കോടതിയിൽ പറഞ്ഞതെന്നും ധർമ്മരാജൻ അന്വേഷണ സംഘത്തിന് മൊഴി നൽകി.

3.5 കോടി രൂപയുടെ രേഖകൾ തന്റെ പക്കലില്ലെന്നും അതിനാലാണ് കോടതിയിൽ രേഖകൾ ഹാജരാക്കാത്തതെന്നും അന്വേഷണ സംഘത്തിന് മുന്നിൽ ധർമ്മരാജൻ പറഞ്ഞു. അതേസമയം കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനുൾപ്പെടെയുള്ള നേതാക്കളെ സാക്ഷികളാക്കി കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. സുരേന്ദ്രൻ ഉൾപ്പെടെ 19 ബി.ജെ.പി. നേതാക്കളെയാണ് സാക്ഷികളാക്കിയത്.ആകെ 200 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപയും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.

കേസിൽ 22 അംഗ സംഘത്തിനെതിരെയാണ് കുറ്റപത്രം സമർപ്പിക്കുന്നത്. പ്രതികളുടെ മൊഴിയും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ജൂലൈ 14-ന് സുരേന്ദ്രൻ ഹാജരായിരുന്നു.

കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയ പാതയിൽ മൂന്നരക്കോടി രൂപയും ക്രിമിനൽ സംഘം കവർന്നത്. ഇതിൽ ഒരു കോടി 45 ലക്ഷം രൂപയാണ് അന്വേഷണ സംഘം കണ്ടെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here