കൊവിഡ് പിരിമുറുക്കങ്ങൾക്കിടയിലും സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിച്ച് പാലക്കാട് പ്രവാസി സെൻറ്റർ.

കൊവിഡിന്റെ പിരിമുറുക്കങ്ങൾക്കിടയിലും സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കാൻ സാഹചര്യമൊരുക്കി പാലക്കാട് പ്രവാസി സെൻറ്റർ.

കൊവിഡ് പ്രതിസന്ധികൾക്കിടയിലും സർഗ്ഗസമീക്ഷ 2021 എന്ന പേരിൽ കുട്ടികൾക്കായി സാഹിത്യ രചന മത്സരങ്ങൾ നടത്താൻ സമയം മാറ്റിവെച്ചിരിക്കുകയാണ് പാലക്കാട് പ്രവാസി സെന്റർ.വായനയും എഴുത്തും വരും തലമുറയിലേക്ക് പകരാനും പ്രോത്സാഹിപ്പിക്കാനുമാണ് സർഗ്ഗ സമീക്ഷയിലൂടെ പാലക്കാട് പ്രവാസി സെന്റർ ശ്രമിക്കുന്നത് .

ഒൻപതു വയസ്സുമുതൽ പതിമൂന്നു വയസ്സുവരെയും, പതിന്നാലു വയസ്സുമുതൽ പതിനെട്ട് വയസ്സുവരെയുമുള്ള രണ്ടു ഗ്രൂപ്പുകളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ കഥ, കവിത എന്നീ വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. പ്രമുഖ സാഹിത്യ നിരൂപകരായ ഡോ. പി മുരളി, ഡോ.എം പി പവിത്ര, കെ വി വിൻസെൻറ് എന്നിവരടങ്ങിയ ജൂറിയാണ് സാഹിത്യസൃഷ്ടികളുടെ മൂല്യനിർണ്ണയം നടത്തിയത്.

ജൂലൈ 30ന് വൈകീട്ട് ഇന്ത്യൻ സമയം 5 മണിയ്‌ക്ക്‌ ഓൺലൈൻ ആയി സംഘടിപ്പിക്കുന്ന യോഗത്തിൽ വിജയികളായ കുട്ടികളെ അനുമോദിക്കും.ചടങ്ങിൽ പാലക്കാട് ജില്ലാ മുൻകലക്റ്ററും പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ ശ്രീ കെ വി മോഹൻകുമാർ IAS മുഖ്യ അതിഥി ആയിരിക്കും.

ഒട്ടേറെ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.അവരിൽ നിന്നും വിജയികളായവരുടെ പേരുവിവരങ്ങൾ ചുവടെ.

മലയാളം കവിത  ഒന്നാം സ്ഥാനം – നയന കെ, രണ്ടാം സ്ഥാനം – വൈഗ സി എം, മൂന്നാം സ്ഥാനം – നിയ വി ജെ

മലയാളം കഥ : ഒന്നാം സ്ഥാനം – ആർജെ, രണ്ടാം സ്ഥാനം – താനിയ സി എസ്, മൂന്നാം സ്ഥാനം – ജീന സി

ഇംഗ്ലീഷ് കവിത : ഒന്നാം സ്ഥാനം – ആദിദേവ് അഖിലേഷ്, രണ്ടാം സ്ഥാനം – അക്ഷയ ശ്രീകാന്ത്

ഇംഗ്ലീഷ് കഥ : ഒന്നാം സ്ഥാനം – ആദിദേവ് അഖിലേഷ്, രണ്ടാം സ്ഥാനം – നവ്യശ്രീ പ്രദീപ്, മൂന്നാം സ്ഥാനം – ഇഷാൻ നായർ.

മലയാളം കവിത : ഒന്നാം സ്ഥാനം – നിരഞ്ജന ആർ, രണ്ടാം സ്ഥാനം – ആർദ്ര ജെ, മൂന്നാം സ്ഥാനം- ശ്രേയ എസ്.

മലയാളം കഥ : ഒന്നാം സ്ഥാനം – അമൃത എം, രണ്ടാം സ്ഥാനം – സിന്ധു യു, മൂന്നാം സ്ഥാനം – അമൃത കെ കെ

ഇംഗ്ലീഷ് കവിത : ഒന്നാം സ്ഥാനം – കാവ്യശ്രീ പ്രദീപ് , രണ്ടാം സ്ഥാനം – അനന്യ വിനോദ്, മൂനാം സ്ഥാനം – മിഥുന പ്രകാശ്,

ഇംഗ്ലീഷ് കഥ : ഒന്നാം സ്ഥാനം – കാവ്യശ്രീ പ്രദീപ്, രണ്ടാം സ്ഥാനം – , അമൃത എം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here