വയനാട്‌ ഡി സി സി പൊട്ടിത്തെറിയിലേയ്ക്ക്‌: ഐ സി ബാലകൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട്‌ ഒരു വിഭാഗം

വയനാട്‌ ഡി സി സി പൊട്ടിത്തെറിയിലേയ്ക്ക്‌.സഹകരണ ബാങ്ക്‌ അഴിമതിയിൽ ആരോപണം നേരിടുന്ന ഐ സി ബാലകൃഷ്ണനെതിരെ നടപടി ആവശ്യപ്പെട്ട്‌ ഒരു വിഭാഗം.അഴിമതി നടത്തിയവരെ സംസ്ഥാന നേതൃത്വം സംരക്ഷിക്കുന്നു.കൽപ്പറ്റ എം എൽ എ – ടി സിദ്ദിഖ്‌ ഗ്രൂപ്പിസം വളർത്തുന്നതായും ആക്ഷേപം.

ബത്തേരി അർബൻ ബാങ്ക്‌ നിയമന കോഴയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കോൺഗ്രസിൽ ഭിന്നത രൂക്ഷമാക്കിയതിന്‌ പിന്നാലെ ജില്ലാ കോൺഗ്രസ്‌ പൊട്ടിത്തെറിയുടെ വക്കിലാണ്‌. ഡി സി സി സെക്രട്ടറി കെ പി സി സി നേതൃത്വത്തിനയച്ച അഴിമതി വ്യക്തമാക്കിയുള്ള കത്തിൽ പരാമർശമുള്ളവർക്കെതിരെ നടപടിയാവശ്യപ്പെട്ട്‌ ഒരു വിഭാഗം രംഗത്തെത്തി.

ഐ സി ബാലകൃഷ്ണനും കെ എൽ പൗലോസുമുൾപ്പെടെയുള്ളവർക്കെതിരെ അഴിമതിയിൽ നടപടിവേണമെന്ന് സംസ്ഥാന നേതൃത്വത്തിന്‌ ഇവർ നേരത്തേ പരാതിനൽകിയിരുന്നു.നടപടിയുണ്ടായില്ലെങ്കിൽ പാർട്ടിവിടാനും ഒരു വിഭാഗം തീരുമാനിച്ചിട്ടുണ്ട്‌.ഇതിന്റെ ഭാഗമായി യോഗം വിളിച്ചുചേർത്ത്‌ നേതൃത്വത്തെ ശക്തി ബോധ്യപ്പെടുത്താനും നീക്കമുണ്ട്‌.

ബത്തേരിയിലെ സഹകരണ ബാങ്കുകളിൽ നിയമനങ്ങൾക്കും മറ്റുമായി
കോഴവാങ്ങിയവർ പദവികളിൽ നിന്ന് മാറിനിൽക്കണമെന്നാണ്‌ ഇവരുടെ ആവശ്യം.പുന:സംഘടനാ നീക്കവുമടുത്തതോടെ ഭിന്നത രൂക്ഷമായിരിക്കുകയാണ്‌ ജില്ലാ കോൺഗ്രസിൽ.

ബത്തേരിയിൽ അർബൻ ബാങ്ക്‌ കോഴയാണ്‌ വിവാദമെങ്കിൽ
കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ദുരിതാശ്വാസ കിറ്റ്‌ തിരിമറിയാണ്‌ ഒരു വിഭാഗം ഉയർത്തുന്നത്‌.കെ പി സി സി അംഗം പി പി ആലിക്കെതിരെയാണ്‌ ഇവിടെ അഴിമതിയാരോപണം.വാട്സാപ്പ്‌ ഗ്രൂപ്പുകളിൽ ഉയർന്ന തർക്കം
തെരുവിൽ പരസ്യ കയ്യേറ്റത്തിലേക്കുമെത്തിയിരുന്നു.

കൽപ്പറ്റയിൽ ടി സിദ്ധിഖിന്റെ നേതൃത്വത്തിൽ ഗ്രൂപ്പ്‌ പ്രവർത്തനം നടക്കുന്നെന്നും ആക്ഷേപവും പരാതിയും ഡി സി സി അംഗങ്ങൾ തന്നെ ഉന്നയിക്കുന്നു.പ്രശ്നങ്ങളിൽ ഏകപക്ഷീയ നിലപാടാണ്‌ ഡിസിസി പ്രസിഡന്റ്‌ സ്വീകരിക്കുന്നതെന്നും പാർട്ടിയിൽ തുടരാനാവില്ലെന്നും കോൺഗ്രസ്‌ നേതാക്കൾ നേതൃത്വത്തിന്‌ പരാതി നൽകിയിട്ടുണ്ട്‌.

ബാങ്ക്‌ അഴിമതിയും കൽപ്പറ്റയിലെ വിവാദവുമെല്ലാം നാണം കെടുത്തിയ കോൺഗ്രസിൽ തുടരാനാവില്ലെന്ന നിലപാടെടുത്തവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളിലാണ്‌ നേതൃത്വം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News