രാജ്യത്ത് വീണ്ടും കാപ്പ വകഭേദം: ആശങ്കപ്പെടേണ്ടതില്ലെന്ന്​ ഐ.സി.എം.ആര്‍

കൊവിഡ്​ കാപ്പ വകഭേദം രാജ്യത്ത് വീണ്ടും സ്ഥിരീകരിച്ചു. ഗുജറാത്തിലാണ് അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ജാംനഗറില്‍ മൂന്ന് പേര്‍ക്കും പഞ്ച്​മഹല്‍ ജില്ലയിലെ ഗോദ്രയിലും മെഹ്​സാനയിലുമാണ് മറ്റ് രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഈ വര്‍ഷം മാര്‍ച്ചിനും ജൂണിനും ഇടയില്‍ കൊവിഡ്​ ബാധിതരായവരുടെ സാംപിളുകള്‍ ജനിതക ശ്രേണീകരണത്തിന്​ അയച്ചതില്‍ നിന്നാണ്​ ഇവര്‍ക്ക്​ കാപ്പ ബാധിച്ചതായി തിരിച്ചറിഞ്ഞത്​.

കാപ്പ വകഭേദത്തിന്‍റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ്​ ഐ.സി.എം.ആര്‍ അറിയിച്ചിട്ടുള്ളത്​. ഇന്ത്യയില്‍ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കാപ്പ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്​.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here