രാജ്യത്ത് പുതിയതായി 39,742 പേർക്ക് കൊവിഡ്: ദില്ലിയിൽ തിയേറ്ററുകൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കും

രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും നാൽപതിനായിരത്തിൽ താഴെ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ 39,742 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

535 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 39,972 പേർക്ക് അസുഖം ഭേദമായി. 4,08,212 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നത്.രാജ്യത്തെ രോഗമുക്തി നിരക്ക് 97.36 ശതമാനമാണ്‌. തുടർച്ചയായ 34-ാം ദിവസവും രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3%ത്തിൽ താഴെയായി രേഖപ്പെടുത്തി.

നിലവിൽ രാജ്യത്തെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2.31 ശതമാനമാണ്. ഇത് വരെ 43.31 കോടി വാക്‌സിൻ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ ദില്ലിയിൽ തിയേറ്ററുകൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കും. 50 ശതമാനം പേരെ പ്രവേശിപ്പിച്ചുകൊണ്ടായിരിക്കും തീയറ്ററുകൾ പ്രവർത്തിക്കുക. നാളെ മുതൽ ട്രെയിനുകളിലും ബസുകളിലും മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്നും,കല്യാണങ്ങൾക്കും മരണാന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം അമ്പതിൽ നിന്നും നൂറാക്കി ഉയർത്തിയിട്ടുണ്ടെന്നും ദില്ലി സർക്കാർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News