സുരഭി ലക്ഷ്മിയുടെ അനൂപ് മേനോൻ ചിത്രം “പത്മ”. അനൂപ്മേനോൻ ചിത്രമെന്ന് പറയുന്നത് വെറുതെയല്ല!.

സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രമായെത്തുന്ന അനൂപ് മേനോന്‍ ചിത്രമാണ് പത്മ.വെറുതെ  അനൂപ് മേനോൻ ചിത്രമെന്ന് പറഞ്ഞതല്ല.നിർമാണം സംവിധാനം അഭിനയം അനൂപ് മേനോൻ.തീർന്നില്ല,അനൂപ് മേനോന്‍സ് സ്റ്റോറീസിന്‍റെ ബാനറില്‍ അനൂപ് മേനോൻ തന്നെ തിരക്കഥയും.

സുരഭി ലക്ഷ്മി പ്രധാന നായികയായി എത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.സുരഭിയും അനൂപും ദമ്പതികളായ കഥാപാത്രങ്ങളായാണ് പത്മയിൽ.സുരഭിയുടെ കഥാപാത്രത്തിന്റെ പേരും പത്മ എന്ന്  തന്നെയാണ്.ഹാസ്യം നന്നായി കൈകാര്യം ചെയ്യുന്ന സുരഭി വളരെ രസകരമായാണ്പത്മയെ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു വീട്ടമ്മയുടെ അബദ്ധമാണ് ആദ്യ ടീസറെങ്കിൽ രസകരമായ  ടിക്ടോക് ഡാൻസും അതിനെപറ്റിയുള്ള സംഭാഷണമാണ് സെക്കൻഡുകൾ നീളുന്ന രണ്ടാമത്തെ ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനൂപ് മേനോൻ, സുരഭി ലക്ഷ്മി, ശ്രുതി രജനികാന്ത്,അംബി എന്നിവരാണ് ടീസറിൽ. ഒരുപാട് നാളുകള്‍ക്ക് ശേഷം സുരഭി ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം കൂടിയാണ് പത്മ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News