അവഗണിക്കുന്നവരെ പാഠം പഠിപ്പിക്കാനറിയാം,അതാരും മറക്കേണ്ട: കേന്ദ്രത്തിന് കര്‍ഷകരുടെ താക്കീത്

കേന്ദ്രസർക്കാറിന്റെ പുതിയ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്.കിസാൻ പാർലമെന്റ് ബധിരരും മൂകരുമായ സർക്കാരിനെ ഉണർത്തി. ആവശ്യം വന്നാൽ പാർലമെന്റ് നടത്താനും അവഗണിക്കുന്നവരെ ഒരു പാഠം പഠിപ്പിക്കാനും കർഷകന് അറിയാം. അത് ആരും മറക്കരുതെന്ന് ടികായത് പറഞ്ഞു.

ഇന്ത്യയുടെ ആത്മാവും സ്വാതന്ത്ര്യവും കാക്കാൻ ഒരുമിച്ചു നിൽക്കണമെന്ന് ടികായത് കർഷകരോട് അഭ്യർഥിച്ചു.മൺസൂൺ സമ്മേളനം നടക്കുന്ന പാർലമെന്റിന് സമീപത്താണ് കർഷകർ നിലവിൽ സമരം നടത്തുന്നത്.

പുതിയ കാർഷിക നിയമങ്ങൾക്ക് എതിരെ കർഷക സംഘടനകൾ മാസങ്ങളായി ദില്ലിയുടെ അതിർത്തികളിൽ പ്രതിഷേധം നടത്തുകയാണ്. വ്യാഴാഴ്ച കർഷകർ ജന്തർ മന്തറിൽ ‘കർഷക പാർലമെന്റി’ന് തുടക്കം കുറിച്ചിരുന്നു.

പാർലമെന്റിന് സമീപത്തുള്ള ജന്തർ മന്തറിൽ പരമാവധി 200 പേരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധം നടത്താൻ ദില്ലി ലഫ്. ഗവർണർ അനിൽ ബൈജാൽ കർഷക സംഘടനകൾക്ക് അനുമതി നൽകിയിരുന്നു.

ആഗസ്റ്റ് ഒൻപതുവരെ പ്രക്ഷോഭം നടത്താനാണ് അനുമതി. പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കുന്നതിനിടെയാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here