മീൻ വറക്കും മുൻപ് ഇങ്ങനെ ചെയ്തു നോക്കൂ:രുചി കൂടും

മീൻ രുചിയുള്ള ഭക്ഷണ പദാർത്ഥത്തിനൊപ്പം ഏറെ പോഷകഗുണമുള്ള ഒന്ന് കൂടിയാണ്.

മീനിൽ ഉള്ള ഒമേഗ 3 ആസിഡ് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.ഒപ്പം രക്തത്തിലെ ട്രിഗ്ലൈസെറിഡീസ് കൊഴുപ് കുറയ്ക്കുകയും ചെയ്യും.വൈറ്റമിൻ ഡിയുടെ കലവറ കൂടിയാണ് മീനുകൾ.മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റമിന്‍ D, അമിനോ ആസിഡ്, കാല്‍സ്യം തുടങ്ങിയവ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. ഡോകോസാഹെക്‌സെനോയ്ക് ആസിഡ് (DHA) ആ സെല്‍ (ബി ലിംഫോസൈറ്റുകള്‍) പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിലൂടെ അണുബാധ തടയാന്‍ സഹായകമാകുന്നു.. ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര ഗുണങ്ങളാണ് മീൻ നൽകുന്നത്.

മീൻ വറക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം

മീനിൽ പുരട്ടുന്ന മസാല,പൊടികൾ  മിക്സിയിൽ അരച്ചെടുക്കുക,ചെറിയ ഉള്ളിയും കുറച്ച് വറ്റൽ മുളകും ചതച്ച് ചേർത്താൽ രുചി കൂടും.നാരങ്ങാ നീര് കൂടി ചേർത്താൽ കേമം.വെളിച്ചെണ്ണയിൽ തന്നെ വറുക്കുന്നതാണ് രുചിയുടെ മറ്റൊരു ഘടകം .മീന്‍ കഷണങ്ങള്‍ വലുതാണെങ്കില്‍ വറുക്കുന്നതിനുമുമ്പ് കത്തി കൊണ്ട് ഇരുവശവും വരയുക.

അരക്കിലോ മീൻ വറക്കാൻ ആവശ്യമായ ചേരുവകൾ

മീന്‍ – 1/2 kg
ഇഞ്ചി – 1 ഇഞ്ച്‌ കഷണം
വെളുത്തുള്ളി – 8 അല്ലി
കുരുമുളക് – 1 ടീസ്പൂണ്‍
മുളകുപൊടി – 1 1/2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
കറിവേപ്പില – 1 ഇതള്‍
കടുക് – 1/2 ടീസ്പൂണ്‍
നാരങ്ങാനീര് – 1/2 ടേബിള്‍സ്പൂണ്‍
എണ്ണ – 3 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, കറിവേപ്പില, കടുക്, മുളകുപൊടി, മഞ്ഞള്‍പൊടി, നാരങ്ങനീര്, ഉപ്പ് എന്നിവ അരച്ചെടുക്കുക.

ഈ മിശ്രിതം മീനില്‍ പുരട്ടി കുറഞ്ഞത്‌ 30 മിനിറ്റ് വയ്ക്കുക.

പാനില്‍ എണ്ണ ചൂടാക്കിയശേഷം മീന്‍ ഇട്ട് മീഡിയം തീയില്‍ ഇരുവശവും മൊരിച്ചെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News