അണക്കപ്പാറയിൽ വ്യാജകള്ള് നിർമ്മാണ കേന്ദ്രം കണ്ടെത്തിയ സംഭവം: എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി

പാലക്കാട് അണക്കപ്പാറയിൽ വ്യാജകള്ള് നിർമ്മാണ കേന്ദ്രം കണ്ടെത്തിയ സംഭവത്തിൽ ശക്തമായ നടപടിയുമായി സർക്കാർ. ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലം മാറ്റം. സ്പിരിറ്റ് മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് 70 ഓളം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനാണ് എക്സൈസ് കമ്മീഷണറുടെ ഉത്തരവ്.ഒൻപത് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് വിജിലൻസ് അന്വേഷണം നടത്താൻ നേരത്തെ സർക്കാർ ഉത്തരവിട്ടിരുന്നു.

അണക്കപ്പാറയിൽ വ്യാജകള്ള് നിർമാണ കേന്ദ്രം കണ്ടെത്തിയ സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് സ്പിരിറ്റ് മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.ആലത്തൂർ, ചിറ്റൂർ എക്സൈസ് സർക്കിൾ ഓഫീസിലെയും കുഴൽമന്ദം, ആലത്തൂർ റെയ്ഞ്ച് ഓഫീസുകളിലെയും പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെയും 70 ഓളം ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനാണ് എക്സൈസ് കമ്മീഷണറുടെ ഉത്തരവ്.

നിലവിൽ ജോലി ചെയ്തിരുന്ന താലൂക്കിൽ നിന്നും ജില്ലയിലെ മറ്റ് താലൂക്കുകളിലെ ഓഫീസുകളിലേക്ക് ഉദ്യോഗസ്ഥൻമാരെ മാറ്റും. രണ്ടു ദിവസത്തിനകം ഉത്തരവ് നടപ്പിലാക്കി റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മീഷണർ പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സംഭവത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഷാജി എസ് രാജൻ ഉൾപ്പടെയുള്ള ഒൻപത് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിരുന്നു. ഇവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തും.

കഴിഞ്ഞ മാസം 27 നാണ് സംസ്ഥാന എക്സൈസ് ഇന്റലിജൻസ് നടത്തിയ റെയ്ഡിൽ പത്ത് വർഷത്തോളമായി പ്രവർത്തിക്കുന്ന വ്യാജ കള്ള് നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്. 1300 ലിറ്റർ സ്പിരിറ്റും, 2200 ലിറ്റർ വ്യാജ കള്ളും പിടിച്ചെടുത്തിരുന്നു. പ്രധാന പ്രതി സോമശേഖരനായർ ഉൾപ്പെടെ 11 പേരെ സംഭവത്തിൽ എക്സൈസ് ഇന്റലിജൻസ് അറസ്റ്റ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News