ഇങ്ങനെ സിമ്പിളായി പറയുന്ന സംവിധായകരെ അവര്‍ക്ക് ഇഷ്ടമല്ലേ?

മഴയത്ത് സ്വയം കുട പിടിച്ച് പാര്‍ലമെന്റിലെത്തി മാധ്യമങ്ങളെ കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ആ കുറിപ്പിനെ ട്രോളി സംവിധായകന്‍ എം.എ നിഷാദ്. പ്രിയദര്‍ശന്റെ പേര് പറയാതെ പരോക്ഷമായാണ് അദ്ദേഹത്തിന്റെ ട്രോള്‍.

ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിലെ ജഗദീഷ് അവതരിപ്പിച്ച അപ്പുക്കുട്ടന്റെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം പങ്കുവെച്ച് കൊണ്ടാണ് അദ്ദേഹത്തിന്റെ ട്രോള്‍. ‘എന്താണെന്നറിയില്ല എനിക്കും ഭയങ്കര അപ്പ്രീസിയേഷന്‍ ആണ്, അപ്പുക്കുട്ടനോട് എന്താ, ഇങ്ങനെ സിമ്പിള്‍ ആയി പറയുന്ന സംവിധായകരെ, അവര്‍ക്ക് ഇഷ്ടമല്ലേ? ഡോണ്ട് ദേ ലൈക്ക്?’ എന്നദ്ദേഹം കുറിച്ചിട്ടുമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News