സ്വർണ്ണക്കടത്ത് കേസ്; എൻഫോഴ്സ്മെന്‍റിന്‍റെ ഹർജിയിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തു

സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തു.

ഇഡി ഉദ്യോഗസ്ഥർക്ക് എതിരായ തെളിവുകൾ പരിശോധിക്കാൻ വിചാരണ കോടതിക്ക് അനുമതി നൽകിയ ഉത്തരവിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് തടസ്സ ഹർജി നൽകിയിരിക്കുന്നത്.

സിംഗിൾ ബെഞ്ച് വിധിക്ക് എതിരായ അപ്പീൽ ആദ്യം പരിഗണിക്കേണ്ടത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണെന്നും സംസ്ഥാന സർക്കാർ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇഡി ഉദ്യോഗസ്ഥർക്ക് എതിരേ ക്രൈം ബ്രാഞ്ച് ശേഖരിച്ച രേഖകളും തെളിവുകളും പരിശോധിക്കാൻ വിചാരണ കോടതിക്ക് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് ഇഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ സുപ്രീംകോടതിയെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News