പെഗാസസ്‌ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലില്‍ ആശങ്ക അറിയിച്ച് അമേരിക്കയും

പെഗാസസ്‌ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലില്‍ ആശങ്ക അറിയിച്ച് അമേരിക്കയും രംഗത്തെത്തി. അടുത്ത ദിവസം ഇന്ത്യൻ സന്ദർശനത്തിനെത്തുന്ന അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും.

പ്രധാനമന്ത്രിയുമായും, വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലാകും വിഷയം ഉന്നയിക്കുക. അതിനിടെ ഫോൺ ചോർത്തലിന്റെ പശ്ചാത്തലത്തിൽ സ്മാർട്ട് ഫോണുകളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് വാട്സ്ആപ് സിഇഒ വിൽ കാത്ചാർട്ട് ആവശ്യപ്പെട്ടു.

പെഗാസസ് ഫോൺ ചോർത്തലിൽ വലിയ തലത്തിലുള്ള വിവാദമാണ് രാജ്യാന്തര തലത്തിൽ പോലും നിലനിൽക്കുന്നത്. ഈ സഹചര്യത്തിലാണ്  ആശങ്ക അറിയിച്ച് അമേരിക്കയും രംഗത്തുവന്നത് .

മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, പ്രധാനമന്ത്രിമാര്‍, മന്ത്രിമാര്‍, ഉള്‍പ്പെടെയുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന വാര്‍ത്തകൾക്ക് പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം. ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ  ആശങ്ക ഉണ്ടാക്കുന്നതായി അമേരിക്കന്‍ വിദേശകാര്യ വക്താവ്‌ ഡീന്‍ തോംസണ്‍ പറഞ്ഞു.

അതേസമയം,  അടുത്ത ദിവസം ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റെണി ബ്ലിങ്കന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ് ജയശങ്കർ തുടങ്ങിയവരുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയാകും.

അതിനിടെ  പെഗാസസ് ഫോൺ ചോർത്തൽ പുറത്തുവന്ന പശ്ചാത്തലത്തിൽ സ്മാർട്ട് ഫോണുകളുടെ സുരക്ഷ വര്ധിപ്പിക്കണമെന്ന് വാട്സ്ആപ് സിഇഒ ആവശ്യപ്പെട്ടു.  2019-ലെ പെഗാസസ് ഫോൺ ചോർത്തലിൽ 1400-ഓളം വാട്സാപ്പ് ഉപയോക്താക്കൾ ഇരയായെന്നും വാട്സാപ്പ് സി.ഇ.ഒ വിൽ കാത്ചാർട്ട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News