വനിതാ ബോക്സിങ്ങില്‍ മേരി കോം പ്രീ ക്വാര്‍ട്ടറില്‍; ഇന്ത്യയ്ക്കിത് അഭിമാന നിമിഷം

വനിതാ ബോക്സിങ്ങില്‍ ഇന്ത്യയുടെ അഭിമാന താരം മേരികോം പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ആറുതവണ ലോക ചാമ്പ്യനായ മേരി കോം 48-51 കിലോ വിഭാഗം വനിതകളുടെ ബോക്സിങ്ങിലാണ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

 ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാര്‍സിയ ഹെര്‍ണാണ്ടസിനെ കീഴടക്കിയാണ് മേരികോം പ്രീ ക്വാര്‍ട്ടറിലെത്തിയത്.

 4-1നാണ് മേരി കോം മിഗ്വേലിനയെ പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ട് ഏറെ ആവേശകരമായിരുന്നു. സമനിലയിലാണ് അത് അവസാനിച്ചത്. ആദ്യ രണ്ട് റൗണ്ടുകൾക്ക് ശേഷം സ്കോർലൈൻ 19-19 എന്ന നിലയിലായിരുന്നു.

ബോക്സിങ്ങില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷയാണ് മേരി കോം. ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയ താരമാണ് മേരി കോം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News