ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ലീഗിന്‍റെ ഇരട്ടത്താപ്പ്; വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ല

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ഇരട്ടത്താപ്പുമായി മുസ്ലിം ലീഗ്.  വിധിക്കെതിരെ ലീഗ് സുപ്രീംകോടതിയെ സമീപിക്കില്ല. വിഷയം ഉയർത്തി വർഗീയത ആളിക്കത്തിക്കാൻ ലീഗ് ശ്രമം തുടങ്ങി. 80: 20 അനുപാതം നടപ്പാക്കിയത് യു ഡി എഫ് സർക്കാർ. ലീഗ് വിളിച്ചു ചേർത്ത മുസ്ലിം  സംഘടനകളുടെ യോഗത്തിൽ വ്യക്തമായ നിലപാട് പറയാൻ ലീഗിനായില്ല.

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിലെ ഇരട്ടത്താപ്പ് പുറത്ത് വന്നതോടെ വർഗീയ ധ്രുവീകരണത്തിന് കളമൊരുക്കുകയാണ് മുസ്ലീംലീഗ്. നിയമപരമായ ഇടപെടലിന് പകരം രാഷ്ടീയ മുതലെടുപ്പ് ലക്ഷ്യമിട്ട് പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.

ഹൈക്കോടതി വിധിക്കെതിരെ ലീഗ് സുപ്രീംകോടതിയെ സമീപിക്കില്ല. പകരം  മുസ്ലിം സംഘടനകളെ വിളിച്ചു ചേർത്ത് സച്ചാർ സംരക്ഷണ സമിതി രൂപീകരിച്ചു. ലീഗ്‌ അകപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി മറികടക്കുന്നതിൻ്റെ കൂടി ഭാഗമായാണ് ലീഗ് ശ്രമം.

2011 – 16 ലെ ഉമ്മൻചാണ്ടി സർക്കാരാണ് ന്യൂനപക്ഷ സ്കോളർഷിപ്പ് 80:20 അനുപാതത്തിൽ നടപ്പാക്കിയത്. കോഴിക്കോട് ചേർന്ന യോഗത്തിൽ എന്തുകൊണ്ട് ഈ നിലപാട് അന്ന് തിരുത്തിയില്ല എന്ന കാര്യം വിശദീകരിക്കാൻ ലീഗ് നേതൃത്വത്തിനായില്ല. ലീഗ് നേതാവ് മഞ്ഞളാംകുഴി അലി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ച ഘട്ടത്തിലാണ് 80: 20 അനുപാതം നടപ്പാക്കിയത്.

പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ, സാദിഖലി ശിഹാബ് തങ്ങൾ, പി എം എ സലാം എന്നിവർ യോഗത്തിൽ പങ്കെടുത്തു. കാന്തപുരം വിഭാഗം യോഗത്തിൽ പങ്കെടുത്തില്ല. ആഗസ്റ്റ് 3 ന് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ്ണ സംഘടിപ്പിക്കാനും മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here