കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; നാലു പേര്‍ അറസ്റ്റില്‍

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നാലു പേര്‍ അറസ്റ്റില്‍. ബിജു കരീം, ടി.ആര്‍. സുനില്‍കുമാര്‍, ബിജോയ്, ജില്‍സ് എന്നിവരാണ് പിടിയിലായത്. തൃശ്ശൂരിലെ ഫ്ളാറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. ഇന്നലെ തൃശ്ശൂര്‍ നഗരത്തില്‍ പ്രതികള്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

പ്രതികളിലൊരാളായ കിരണ്‍ വിദേശത്തേക്ക് കടന്നിരുന്നു. കഴിഞ്ഞ ദിവസം അയ്യന്തോളിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഇവര്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു.

അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലുള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തദ്ദേശ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പാര്‍ട്ടി നോക്കിയല്ല നടപടി ഉണ്ടാവുക. കുറ്റം ചെയ്തത് ആരായാലും അവര്‍ ഏത് പാര്‍ട്ടിക്കാരായാലും പാര്‍ട്ടി നോക്കാതെ കൃത്യമായ നടപടി സ്വീകരിക്കും.

അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രിഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

അതേസമയം, കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് സുരേന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി മുന്‍ മന്ത്രി എ.സി.മൊയ്തീന്‍ രംഗത്തെത്തിയിരുന്നു . കരുവന്നൂര്‍ ബാങ്ക് തട്ടിപ് കേസിലെ പ്രതി ബിജു കരീം ബന്ധുവല്ല. ഇരിങ്ങാലക്കുടയില്‍ പല പരിപാടികള്‍ക്കും പോയിട്ടുണ്ട്. അവിടെ വച്ച് ബിജു കരീമിനെ കണ്ടിട്ടുണ്ടോ എന്നറിയില്ലെന്നും എ.സി മൊയ്തീന്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News