
ദില്ലിയില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. സിനിമാ തീയേറ്ററുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും. ജൂലൈ 26 മുതല്‍ 100 ശതമാനം ഇരിപ്പിട ശേഷിയോടെ ഡല്‍ഹി മെട്രോ, ബസുകള്‍ എന്നിവ ഓടിത്തുടങ്ങും.
യാത്രക്കാരെ ഇരുന്നു യാത്ര ചെയ്യാന്‍ മാത്രമേ അനുവദിക്കുകയുള്ളു. സംസ്ഥാനത്ത് കൊവിഡ് സിസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
തിയേറ്ററുകള്‍, മള്‍ട്ടിപ്ലക്സുകള്‍ എന്നിവയില്‍ ഇരിപ്പിട ശേഷി 50 ശതമാനമായി തുടരുമെന്ന് ഡിഡിഎംഎയുടെ (ദില്ലി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി) ഉത്തരവ് ശനിയാഴ്ച നല്‍കി. തിങ്കളാഴ്ച മുതല്‍, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് സ്പാകളും തുറക്കും.
വിവാഹങ്ങളിലും ശവസംസ്‌കാര ചടങ്ങുകളിലും അനുവദിച്ചിരിക്കുന്ന അതിഥികളുടെ എണ്ണം യഥാക്രമം 50, 20 എന്നിവയില്‍ നിന്ന് 100 ആയി ഉയര്‍ത്തി. തിങ്കളാഴ്ച മുതല്‍ എല്ലാ ഓഡിറ്റോറിയങ്ങള്‍ക്കും അസംബ്ലി ഹാളുകള്‍ക്കും 50 ശതമാനം ഇരിപ്പിടശേഷിയോടെ പ്രവര്‍ത്തിക്കാനാകും.
സ്‌കൂളുകള്‍, കോളേജുകള്‍, വിദ്യാഭ്യാസ, കോച്ചിംഗ് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി ഇല്ല. മാത്രമല്ല, എല്ലാ പൊതു സമ്മേളനങ്ങള്‍, സാമൂഹിക, രാഷ്ട്രീയ, വിനോദ, സാംസ്‌കാരിക, മത, കായിക സമ്മേളനങ്ങള്‍ എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here