മലയാളി പണ്ടേ പൊളിയല്ലേ… മുഹമ്മദിന് വേണ്ടി ചോദിച്ചത് 18 കോടി, ലഭിച്ചത് 46 കോടി

അപൂർവ രോഗം ബാധിച്ച മാട്ടൂലിലെ ഒന്നര വയസ്സുകാരൻ മുഹമ്മദിൻ്റെ ചികിത്സ സഹായ ഫണ്ടിലേക്ക് എത്തിയത് 46.78 കോടി രൂപ.മുഹമ്മദിന്റെയും അഫ്രയുടെയും ചികിത്സയ്ക്കുള്ള തുക കഴിച്ച് ബാക്കി പണം സർക്കാർ മുഖാന്തിരം സമാന അസുഖമുള്ള കുട്ടികൾക്ക് നൽകുമെന്ന് ചികിത്സാ സഹായ കമ്മറ്റി അറിയിച്ചു.

അടുത്ത മാസം ആറാം തീയതിയ്ക്കകം മുഹമ്മദിൻ്റെ ചികിത്സയ്ക്ക് വേണ്ട 18 കോടി രൂപ വിലവരുന്ന മരുന്ന് അമേരിക്കയിൽ നിന്ന് എത്തുമെന്നാണ് പ്രതീക്ഷയെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

സ്പൈനൽ മസ്ക്കുലാർ അട്രോഫിയന്ന അപൂർവ്വ രോഗം ബാധിച്ച ഒന്നര വയസ്സുകാരന്‍ മുഹമ്മദിന് മരുന്നിന് വേണ്ടിയിരുന്നത് 18 കോടി. കുരുന്നിനു വേണ്ടി ലോക മലയാളികൾ കൈകോർത്തപ്പോൾ ദിവസങ്ങൾക്കുള്ളിൽ അക്കൗണ്ടിലെത്തിയത് 46 കോടിയിലധികം രൂപ.

ഒരു രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ അക്കൗണ്ടിലേക്ക് സംഭാവനയായി എത്തിയതായി ചികിത്സാ സഹായ കയറ്റി രക്ഷാധികാരി എം വിജിൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുഹമദിനായി സുമനസ്സുകൾ നൽകിയ സംഭാവനകൾ സമാന രോഗം ബാധിച്ച മറ്റ് കുട്ടികളിലേക്ക് കൂടി എത്തും.

മുഹമ്മദിൻ്റെയും സഹോദരി അഫ്രയുടെയും ചികിത്സയ്ക്കുള്ള പണം മാറ്റി വച്ച് ബാക്കി വരുന്ന തുക സംസ്ഥാന സർക്കാർ മുഖാന്തിരം അർഹതപ്പെട്ടവരിലേക്ക് എത്തും.

മുഹമ്മദിൻ്റെ ചികിത്സയ്ക്ക്  വേണ്ട മരുന്ന് അടുത്ത മാസം ആറിനകം അമേരിക്കയിൽ നിന്നും എത്തും.കേന്ദ്ര സർക്കാർ നികുതി ഒഴിവാക്കി നൽകുമെന്നാണ് പ്രതീക്ഷയെന്നും ചികിത്സാ സഹായ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News