ഐഎന്‍എല്ലില്‍ ഭിന്നത രൂക്ഷം; വഹാബ്, കാസിം ഇരിക്കൂര്‍ പക്ഷങ്ങള്‍ തമ്മില്‍ ഭിന്നത 

ഐഎന്‍എല്ലില്‍ ഭിന്നത രൂക്ഷം. സംസ്ഥാന പ്രസിഡന്‍റ് അബ്ദുള്‍ വഹാബിന്‍റെയും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന്‍റെയും  നേതൃത്വത്തില്‍ കൊച്ചിയില്‍ സമാന്തര യോഗങ്ങള്‍ ചേര്‍ന്നു.

ഇരുപക്ഷവും പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും പരസ്പരം പുറത്താക്കിയതായി അറിയിച്ച് വാര്‍ത്താസമ്മേളനവും വിളിച്ചു.

രാവിലെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗത്തിനിടെ ഗ്രൂപ്പ് തിരിഞ്ഞ് സംഘര്‍ഷം ഉണ്ടായിരുന്നു. പിന്നാലെയാണ് ഭിന്നത രൂക്ഷമായത്.

കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കിയതായി അബ്ദുള്‍ വഹാബ് അറിയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരും ഭൂരിപക്ഷം നേതാക്കളും തങ്ങള്‍ക്കൊപ്പമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News