
കേരളത്തില്‍ മിണ്ടാപ്രാണിയോട് ക്രൂരത വീണ്ടും. നായയെ കാറിൽ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു. കോട്ടയം അയർക്കുന്നത്താണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
നായയെ കാറിനു പിന്നില്‍ കെട്ടി വലിച്ചിഴച്ചുകൊണ്ട് പോകുന്ന സിസിടിവി ദൃശ്യം ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്.
ചേന്നാ മറ്റം ഭാഗത്തുനിന്ന് എത്തിയ കാർ താളിക്കല്ല് കവലയിൽ എത്തി അയർക്കുന്നത്തേക്കുള്ള വഴി തിരിഞ്ഞപ്പോൾ പ്രദേശവാസികൾ കാറിന് പിന്നിൽ കെട്ടിയിട്ട നിലയിൽ നായയെ കണ്ടത്. കാർ ഓടിച്ചിരുന്നത് ചെറുപ്പക്കാരനാണ്. ലോക്ഡൗൺ ആയതുകൊണ്ടു കവലയിൽ ആളുകൾ കുറവായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
വേഗത്തിൽ പോകുന്ന കാറിന് പിന്നിൽ നായയെ കെട്ടിവലിച്ചു കൊണ്ടു പോകുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വാഹനം തിരിച്ചറിയാനായി ശ്രമം തുടരുന്നു. നേരത്തെ ചെങ്ങമനാടിൽ കാറിന് പിറകിൽ വളർത്തുനായയെ കെട്ടിവലിച്ച ക്രൂരതയ്ക്ക് സമാനമായ സംഭവമാണ് അയർക്കുന്നത്തുമുണ്ടായത്.
നായയെ കാറിൽ കെട്ടിവലിച്ചു കൊണ്ടുപോയതായി നാട്ടുകാരിൽ ചിലർ രാവിലെ തന്നെ പറഞ്ഞിരുന്നു. ഇതേതുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് ക്രൂരത പുറത്തുവന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here