മാലികില്‍ മിന്നും പ്രകടനം; നടൻ സനൽ അമന് നാടിന്‍റെ ആദരം

മാലിക് സിനിമയിൽ മികച്ച പ്രകടനം കാഴ്ചവച്ച നടൻ സനൽ അമന് നാടിൻ്റെ ആദരം. ഭാവന കരിങ്കൽക്കുഴിയുടെ നേതൃത്വത്തിലാണ് നടനെ ആദരിച്ചത്. സിപിഐ എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ ഉപഹാരം സമർപ്പിച്ചു.

എഴുത്തുകാരൻ എ വി അനിൽ കുമാർ, കൈരളി ടിവി മലബാർ മേഖല മേധാവി പി വി കുട്ടൻ, ബാലതാരം അഭിനന്ദ് എക്കോട്ട്, ദേശീയ അധ്യാപക അവാർഡ് ജേതാവ് പി വി വത്സൻ മാസ്റ്റർ, സംവിധായകൻ ജിജു ഒറപ്പടി, ഖത്തർ യൂത്ത് ഐക്കൺ ജേതാവ് മനീഷ് സാരംഗി എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

കെ വി പവിത്രൻ, സി രെജു കുമാർ ,പി പി കുഞ്ഞിരാമൻ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel