ഇഷ്ടപ്പെട്ടു, വളരെ നന്നായിരിക്കുന്നു; ട്രിബ്യൂട്ട് ഡാന്‍സ് വീഡിയോ പങ്കുവെച്ച് നടന്‍ സൂര്യ

നടന്‍ സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ട്രിബ്യൂട്ട് ആയി തിരുവനന്തപുരം ചെങ്കല്‍ച്ചൂള രാജാജി നഗര്‍ കോളനിയിലെ ഒരു കൂട്ടം കുട്ടികള്‍ ചെയ്ത ഡാന്‍സ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഈ വീഡിയോ വൈറലായതിന് പിന്നാലെ ഡാന്‍സ് വീഡിയോ ഏറ്റെടുത്ത് നടന്‍ സൂര്യ.

കുട്ടികള്‍ ചെയ്ത ഡാന്‍സ് വീഡിയോയാണ് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് സൂര്യ ട്വിറ്ററില്‍ പങ്കുവെച്ചത്. സൂര്യയുടെ അയന്‍ സിനിമയിലെ രംഗങ്ങളും ഗാനവുമാണ് വീഡിയോ രൂപത്തില്‍ കുട്ടികള്‍ പുനരാവിഷ്‌കരിച്ചത്.

”ഇഷ്ടപ്പെട്ടു, വളരെ നന്നായിരിക്കുന്നു, സുരക്ഷിതരായിരിക്കൂ!”- എന്നാണ് സൂര്യ വീഡിയോ പങ്കുവെച്ച് അടിക്കുറിപ്പെഴുതിയിരിക്കുന്നത്. സൂര്യ ഫാന്‍സ് കേരളയുടെ വീഡിയോയാണ് സൂര്യ ട്വിറ്ററില്‍ പങ്കുവെച്ചത്.

കൈയിലുള്ള റെഡ് മീ ഫോണില്‍, സെല്‍ഫി സ്റ്റിക്കും വടിയും ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോ മൊബൈല്‍ ഫോണിലെ തന്നെ കൈന്‍ മാസ്റ്ററിലാണ് എഡിറ്റ് ചെയ്തത്.മൂന്ന് ആഴ്ച്ചകളോളം എടുത്താണ് വീഡിയോ മൊത്തത്തില്‍ ഷൂട്ട് ചെയ്തത് എഡിറ്റ് ചെയ്ത് പൂര്‍ത്തിയതിയത്.

നേരത്തേ അയന്‍ സിനിമയിലെ ആക്ഷന്‍ രംഗങ്ങളുടെ സ്പൂഫ് വീഡിയോയും കുട്ടികള്‍ ചെയ്തിരുന്നു. അതും വലിയ രീതിയിലാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like