യെദ്യൂരപ്പയുടെ രാജി അഭ്യൂഹങ്ങൾക്കിടെ കർണാടകയിലെ എന്‍ഡിഎ സർക്കാരിന്‍റെ രണ്ടാം വാർഷികം ഇന്ന്

മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ രാജി ഉടൻ ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ കർണാടകയിലെ എന്‍ഡിഎ സർക്കാരിന്റെ രണ്ടാം വാർഷികം ഇന്ന്. നിലവിൽ രാജി സന്നദ്ധത യെദ്യൂരപ്പ അറിയിച്ചു എങ്കിലും ദേശീയ നേതൃത്വത്തിനു മുന്നിൽ ചില ഉപാധികൾ അദ്ദേഹം വെച്ചിട്ടുണ്ട്.

മക്കളായ ബി വൈ വിജയേന്ദ്രയെ ഉപമുഖ്യമന്ത്രി സ്ഥാനത്തും ബി വൈ രാഘവേന്ദ്രയെ മന്ത്രിസഭയിലും പരിഗണിക്കണമെന്നാണ് യെദ്യൂരപ്പ മുന്നോട്ടുവച്ച പ്രധാന ആവശ്യം.

പ്രധാനമന്ത്രി നരേന്ദ്രമോദിയിലും അമിത് ഷായിലും ജെ പി നദ്ദയിലും തനിക്ക് വിശ്വാസമുണ്ടെന്നും . രാജിക്കാര്യത്തിൽ കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടതെന്നും യെദ്യൂരപ്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

2023 നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ആലോചനകൾ കേന്ദ്രം തുടങ്ങുന്നത്. അതിനിടെ യെദ്യൂരപ്പയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ലിംഗായത്ത് വീരശൈവ സന്യാസി സമൂഹത്തിന്‍റെ സമ്മേളനം തുടങ്ങിയത് ബിജെപി ദേശിയ നേതൃത്വത്തെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News