കനത്ത മ‍ഴ; മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയരുന്നു, ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചു.  138 അടിയിലെത്തിയാൽ രണ്ടാംഘട്ട  മുന്നറിയിപ്പ് നൽകും. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ  തുടരുന്നുണ്ട്.

142 അടിയാണ് പരമാവധി സംഭരണ ശേഷിയെന്നിരിക്കെ, ജലനിരപ്പ് 140 അടിയിലെത്തിയാൽ ഒന്നാമത്തെ ജാഗ്രതാ നിർദ്ദേശം നൽകും. 142 അടിയിൽ അണക്കെട്ടിൻറെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി വെള്ളമൊഴുക്കേണ്ടി വന്നാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ഇടുക്കി ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

പെരിയാറിൻറെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ കെട്ടിടങ്ങൾ കണ്ടെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News