മുട്ടിൽ മരംമുറി കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന് 

മുട്ടിൽ മരംമുറി കേസിൽ പ്രതി ചേർക്കപ്പെട്ട റോജി അഗസ്റ്റ്യൻ, ആൻ്റോ അഗസ്റ്റ്യൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി  ഇന്ന് വിധി പറയും. തങ്ങൾക്കെതിരായ കേസ് നിയമപരമല്ലെന്നാണ് പ്രതികളുടെ നിലപാട്.

സർക്കാർ ഉത്തരവിന്‍റെ പിൻബലത്തിലാണ് മരം മുറിച്ചതെന്നാണ് പ്രതികൾ  അവകാശപ്പെടുന്നത്. എന്നാല്‍, ജാമ്യഹർജിയെ സർക്കാർ ശക്തമായി എതിർത്തു.

സർക്കാർ ഉത്തരവ് ദുരുപയോഗം ചെയ്ത്, പ്രതികൾ വൻതോതിൽ മരങ്ങൾ മുറിച്ച് കടത്തി. ഈ സാഹചര്യത്തിലാണ് പ്രതികൾക്കെതിരെ വനനിയമപ്രകാരം കേസ് എടുത്തത്.

പ്രതികൾക്ക് മുൻകൂർ ജാമ്യത്തിന് അർഹതയില്ലെന്നാണ് സർക്കാർ നിലപാട്. അന്വേഷണവുമായി പ്രതികൾ സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ കഴിഞ്ഞ ദിവസം വാദത്തിനിടെ കോടതിയെ  അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News