സംസ്ഥാന ബിജെപിയിലെ തമ്മിലടി; ഇടപെടലുമായി ദേശീയ നേതൃത്വം

സംസ്ഥാന ബിജെപിയിലെ തർക്കം പരിഹരിക്കാൻ ഇടപെടലുമായി ദേശീയ നേതൃത്വം. തെരഞ്ഞെടുപ്പ് തോൽവി, കൊടകര കുഴൽപ്പണ കേസ്, തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കെ സുരേന്ദ്രൻ, കൃഷ്ണദാസ് പക്ഷങ്ങൾ തമ്മിലുള്ള പോര് രൂക്ഷമായതോടെയാണ് ദേശീയ നേതൃത്വതിന്റെ ഇടപെടൽ.

ഇരു വിഭാഗങ്ങളിലെയും നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചു. കൃഷ്ണദാസ് കഴിഞ്ഞ ദിവസം തന്നെ ദില്ലിക്ക് എത്തിയപ്പോൾ കെ സുരേന്ദ്രനും ഉടൻ ദില്ലിയിലേക്കെത്തും.

തെരഞ്ഞെടുപ്പ് തോൽവി, കൊടകര കുഴൽപ്പണ കേസ്, തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളാണ് സംസ്ഥാന ബിജെപിയിലെ ചേരി പോര് രൂക്ഷമാക്കിയത്.

പരസ്പരം ഇടഞ്ഞുനിൽക്കുന്ന സുരേന്ദ്രൻ പക്ഷത്തെയും, ക്രോഷ്ണദാസ്, ശോഭ സുരേന്ദ്രൻ പക്ഷങ്ങളേയും അനുനയിപ്പിക്കുകയാണ് ദേശീയ നേതൃത്വത്തിന്റെ ഉദ്ദേശം. ഇതിനെ തുടർന്നാണ് ക്രോഷ്ണദാസ്, കെ സുരേന്ദ്രൻ എന്നിവരെ ദില്ലിയിലേക്ക് ദേശീയ നേതൃത്വം വിളിച്ചു വരുത്തുന്നത്.

കൃഷ്ണദാസ് കഴിഞ്ഞ ദിവസം തന്നെ ദില്ലിയിൽ എത്തിയിരുന്നു ഉടൻ ദില്ലിയിലേക്കെത്തുന്ന കെ സുരേന്ദ്രനും നാളെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. നിലവിലത്തെ സാഹചര്യത്തിൽ കെ സുരേന്ദ്രനെ അധ്യക്ഷനായി നിലനിർത്തി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് തന്നെയാണ് കൃഷ്ണദാസ് പക്ഷത്തിന്റെ നിലപാട്.

ഇക്കാര്യം നേരത്തെ തന്നെ കൃഷ്ണദാസ് ശോഭ പക്ഷം ദേശീയ നേതൃത്വത്തത്തെ അറിയിച്ചതാണ്. ഇതിന് പുറമെ തുഷാർ വെള്ളാപ്പള്ളിയും സംസ്ഥാന നേതൃത്വത്തിനെതിരെ ബിൽ സന്തോഷ് ഉൾപ്പെടെയുള്ളവരെ നേരിൽ കണ്ട് അതൃപ്തി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ  കൂടിയാണ് ഇരു വിഭാഗങ്ങളുടെയും നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News