കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖിന്റെ പേരിലും കള്ളപ്പണമെന്ന് ആദായനികുതി വകുപ്പ്.

എആര്‍ സഹകരണബാങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖിന്റെ പേരിലും കള്ളപ്പണമെന്ന് ആദായനികുതി വകുപ്പ്.

കള്ളപ്പണമെന്ന് ചൂണ്ടിക്കാട്ടി എആര്‍ നഗര്‍ സഹകരണബാങ്കില്‍ നിന്നും കണ്ടുകെട്ടിയ കള്ളപ്പണത്തില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖിന്റെ നിക്ഷേപവും. ഇതുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ബാങ്കിന് നല്‍കിയ ഉത്തരവിന്റെ പകര്‍പ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വ്യക്തമായ രേഖകകളില്ലാത്ത പണമാണ് എന്ന് ആദായ നികുതി വകുപ്പ് പറയുന്നു.

ബാങ്കില്‍ നിന്നും കള്ളപ്പണമെന്ന കണ്ടെത്തലില്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടിയതിലാണ് കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പണവുമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ആദായനികുതി വകുപ്പിന്റെ കോഴിക്കോട് അന്വേഷണവിഭാഗം എആര്‍ സഹകരണബാങ്കിന് നല്‍കിയ ഉത്തരവില്‍ പരാമര്‍ശിക്കുന്ന 53 പേരുടെ പട്ടികയില്‍ ഒന്നാം പേരുകാരനാണ് ഹാഷിഖ് പാണ്ടിക്കടവത്ത്. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഹാഷിഖ് പാണ്ടിക്കടവത്ത് പികെ കുഞ്ഞാലിക്കുട്ടിയുടെ മകനാണെന്നും പ്രവാസി ബിസിനസുകാരനാണെന്നും രേഖകളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.മെയ് മാസം 25നാണ് ആദായനികുതിവകുപ്പ് കോഴിക്കോട് വിഭാഗം എആര്‍ നഗര്‍ സര്‍വ്വീസ് സഹകരണബാങ്കില്‍ നിന്നും കള്ളപ്പണം കണ്ടുകെട്ടിയത്. 53 പേരുടെ നിക്ഷേപങ്ങളാണ് ഇത്തരത്തില്‍ കണ്ടുകെട്ടിയത്. പട്ടികയിലെ ഒന്നാം പേരുകാരന്‍ പ്രവാസി ബിസിനസുകാരന്‍ കൂടിയായ ഹാഷിഖ് പാണ്ടിക്കടവത്താണ്. മൂന്നരക്കോടിയുടെ സ്ഥിരനിക്ഷേപവും അതിന്റെ പലിശയനിത്തില്‍ ഒന്നരക്കോടിയുമെന്നാണ് ബാങ്ക് വൃത്തങ്ങള്‍ സൂചന മുസ്ലീം ലീഗിനെ പ്രതിരോധത്തിലാക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here