കുടുംബാംഗങ്ങള്‍ ഉപേക്ഷിച്ച 16 വയസുകാരിയെ മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

കുടുംബാംഗങ്ങള്‍ ഉപേക്ഷിച്ച 16 വയസുകാരിയെ മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

16 വയസുകാരിയായ പെണ്‍കുട്ടിയെ നാരങ്ങാനം മാടുമേച്ചിലില്‍ ഒറ്റയ്‌ക്കൊരു വീട്ടിൽ താമസിക്കുന്നു എന്ന വാർത്തക്ക് പിന്നാലെ പരിഹാരവും.കുടുംബാംഗങ്ങള്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

വീട്ടുകാര്‍ ഉപേക്ഷിച്ച് പോയ പെണ്‍കുട്ടി ഒരുമാസമായി ഒറ്റയ്ക്കാണ് കഴിയുന്നതെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി പ്രശ്‌നത്തിലിടപെട്ടത്.എട്ടുവര്‍ഷം മുമ്പ്‌ അച്‌ഛന്‍ ഉപേക്ഷിച്ചുപോയ പെണ്‍കുട്ടി അമ്മയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. എന്നാല്‍ താമസിച്ചിരുന്ന ഭര്‍തൃമാതാവിന്റെ പേരിലുള്ള വീട്ടില്‍നിന്ന്‌ ഇവരെ ഇറക്കിവിടാന്‍ ശ്രമിക്കുകയും കോടതി ഇടപെട്ട് ഇത് തടയുകയും ചെയ്തിരുന്നു.പിന്നീട് പെണ്‍കുട്ടിയും മാതാവും മാത്രമായിരുന്നു വീട്ടില്‍ കഴിഞ്ഞിരുന്നത്. ഒരു മാസം മുന്‍പ് മാതാവും പെണ്‍കുട്ടിയെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോയതോടെയാണ് പെണ്‍കുട്ടി വീട്ടില്‍ ഒറ്റപ്പെട്ടത്. കഴിഞ്ഞ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ കണക്കിനൊഴികെ എല്ലാ വിഷയത്തിനും എ പ്ലസ്‌ ലഭിച്ച പെണ്‍കുട്ടി പഠനത്തിലും മിടുക്കിയാണ്

വനിത ശിശുവികസന വകുപ്പ് പത്തനംതിട്ട ശിശു സംരക്ഷണ യൂണിറ്റ് പോലീസിന്റെ സഹായത്തോടെ പെണ്‍കുട്ടിയെ വീട്ടിലെത്തി ബാലിക സദനത്തിലേക്ക് മാറ്റി.ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. ജില്ലാകളക്ടര്‍ ദിവ്യ എസ്. അയ്യര്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News