ADVERTISEMENT
ഗുജറാത്തില്‍ ആനയുടെ ചവിട്ടേറ്റ് മലയാളി യുവാവ് മരിച്ചു. ഗുജറാത്തിലെ ജാംനഗർ റിലയൻസ് ഹൗസിംഗ് സൊസൈറ്റിയായ റിലയൻസ് ഗ്രീൻസിൽ ആണ് സംഭവം.
തൃശ്ശൂർ ജില്ലയിലെ കേച്ചേരിക്കടുത്ത് പട്ടിക്കര സ്വദേശി ആവിശ്ശേരി സത്യൻ- നിഷ ദബതികളുടെ മകൻ സായുഷ് ആണ് മരിച്ചത്. 21 വയസ്സായിരുന്നു.
ആനപ്രേമിയായ സായുഷ് ആനയെ പരിപാലിക്കുന്നതിനായാണ് നാട്ടിൽ നിന്നും ജാംനഗറിൽ എത്തിയത്. റിലയൻസ് പുതിയതായി ആരംഭിക്കുന്ന മൃഗശാലയിലേക്ക് കരാർ അടിസ്ഥാനത്തിൽ ജോലിക്കെത്തിയതായിരുന്നു സായുഷ്.
മൃതശരീരം പോസ്റ്റ്മോർട്ടത്തിന് ശേഷം ജാംനഗർ മെഡിക്കൽ കോളേജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിവരമറിഞ്ഞ് പിതാവ് സത്യനും ബന്ധുവും വിമാനമാർഗം ഗുജറാത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സനിക സഹോദരിയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.