
സർക്കാരിന് അനധികൃത മരം മുറി നടത്തിയ ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ഉന്നത അന്വേഷണം തുടരുന്നുവെന്നും മന്ത്രി നിയമസഭയില്‍ പറക്കു.
ട്രീ റജിസ്റ്റർ അടക്കം ഇനി പരിശോധിക്കേണ്ടതുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കും എന്നതിൽ സംശയം വേണ്ടെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. മരം മുറി കേസിലെ പ്രതികൾ തന്നെ കണ്ടിട്ടില്ല. മുൻ മന്ത്രിമാരെയോ ഉദ്യോഗസ്ഥരെയോ ആരും കണ്ടിട്ടില്ലെന്നാണ് തൻ്റെ അറിവെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.
അണ്ടർ സെക്രട്ടറിയുടെ ഗുഡ് സർവ്വീസ് എൻട്രി വിവാദത്തിലെ ഉത്തരവിറക്കിയതും പിൻവലിച്ചതും അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. ഇതു സംബന്ധിച്ച പരാതി ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി ഉണ്ടാകും.
മലയോര കർഷകരെ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്യ. പഞ്ച് ഡയലോഗുകൾ അല്ല പഞ്ച് നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here