പിഡബ്ല്യൂഡി ഫോര്‍ യു ആപ്പ് : സംസ്ഥാനത്തെ നാലായിരം കിലോമീറ്റര്‍ റോഡിന്റെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായതായി മന്ത്രി മുഹമ്മദ് റിയാസ്

പിഡബ്ല്യൂഡി ഫോര്‍ യു ആപ്പിന്റെ സഹായത്താല്‍ സംസ്ഥാനത്തുള്ള നാലായിരം കിലോമീറ്റര്‍ റോഡിന്റെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സഭയില്‍. ഇത് ആപ്പില്‍ ഉള്‍പ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.

ദേശീയ പാത അതോറിറ്റിക്ക് കീഴിലുള്ള റോഡുകളുടെ ശോചനീയാവസ്ഥയും മന്ത്രി ചൂണ്ടിക്കാട്ടി. അറ്റകുറ്റപണികള്‍ക്ക് അനുമതി വൈകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കേന്ദ്ര ഗതാഗത മന്ത്രിക്ക് ഇത് സംബന്ധിച്ച് കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ആകെ 1781 കിലോമീറ്റര്‍ ആണ് സംസ്ഥാന ദേശീയ പാത ഉള്ളത്. ഇതില്‍ 1231 കിലോമീറ്ററും ദേശീയ പാത അതോറിറ്റിക്ക് കീഴിലാണ്.
വാട്ടര്‍ അതോറിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാരണം റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിന് പരിഹാരം കാണും.
വകുപ്പുകള്‍ സംയുക്തമായി പരിഹാരം കാണും. സാങ്കേതിക വിദ്യ ഉപയോഗിച്ച് മാത്രമേ ഇത് സാധിക്കൂ.

കുതിരാന്‍ തുരങ്ക നിര്‍മ്മാണവുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. കരാറുകാരുടെ അശ്രദ്ധ കാരണം ഒരു സാമൂഹിക പ്രശ്‌നമായി മാറി
ഓരോ ദിവസവും നിര്‍മ്മാണം വിലയിരുത്തുന്നുണ്ട്. ഒരു ടണലിന്റെ നിര്‍മ്മാണം ഓഗസ്റ്റ് ഒന്നിന് തന്നെ തുറക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
സുരക്ഷ പരിശോധന റിപ്പോര്‍ട്ട് ലഭിക്കണം. അതിനായി ദേശീയ പാത അതോറിറ്റിയുടെ അനുമതി ലഭിക്കേണ്ടതുണ്ട്. മന്ത്രി മുഹമ്മദ് റിയാസ് സഭയില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News