ടോക്കിയോ ഒളിമ്പിക്സ്; ബ്രസീൽ- അർജൻറീന പോരാട്ടത്തിന് കണ്ണുംനട്ട് കാൽപന്ത് കളി പ്രേമികൾ 

ഒളിമ്പിക്സ് പുരുഷ ഫുട്ബോൾ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ കാൽപന്ത് കളി പ്രേമികൾ ഉറ്റുനോക്കുന്നത് ബ്രസീൽ- അർജൻറീന പോരാട്ടമാണ്. ക്വാർട്ടർ ഫൈനലിൽ ഇരു ടീമുകളുടെയും ഏറ്റുമുട്ടലിനാണ് ഏറെ സാധ്യത കൽപിക്കുന്നത്.

കോപ്പ അമേരിക്ക ടുർണമെൻറിന് പിന്നാലെ നടക്കുന്ന ഒളിമ്പിക്സ് പുരുഷ ഫുട്ബോളിൽ ഗ്ലാമർ താരങ്ങൾ ഒന്നും ഇല്ലെങ്കിലും ആരാധകർ ഉറ്റുനോക്കുന്നത് ഏറെ ആവേശത്തോടെയാണ്. ബ്രസീൽ – അർജൻറീന ടീമുകളുടെ പോരാട്ടമാണ് കാണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഘടകം. 2 മത്സരങ്ങളിൽ നിന്നും ഒരു ജയത്തോടെ അർജൻറീന ഗ്രൂപ്പ് സിയിൽ മൂന്നാം സ്ഥാനത്താണ്.

ആദ്യ മത്സരത്തിൽ ഓസ്ടേലിയയോട് തോറ്റ അർജന്റീന എതിരില്ലാത്ത ഒരു ഗോളിന് ഈജിപ്റ്റിനെ പരാജയപ്പെടുത്തിയാണ് ക്വാർട്ടർ സാധ്യത നിലനിർത്തിയത്.ഫക്കുണ്ടോ മെഡിനയായിരുന്നു ഗോൾ സ്കോറർ. അതേ സമയം ഡി ഗ്രൂപ്പിൽ 2 കളിയിൽ നിന്നും 4 പോയിൻറുള്ള ബ്രസീൽ ഒന്നാമതുണ്ട്.

ആദ്യ മത്സരത്തിൽ ജർമനിയെ തോൽപ്പിച്ച ഡാനി ആൽവെ സിന്റ മഞ്ഞപ്പട ഐവറി കോസ്റ്റിനോട് ഗോൾരഹിത സമനില വഴങ്ങി.കളി തുടങ്ങി 13 ആം മിനുട്ടിൽ തന്നെ ഐവറികോസ്റ്റിൻ്റെ മുന്നേറ്റം തടയാൻ ശ്രമിച്ച ഡഗ്ലസ് ലൂയിസ് ചുവപ്പ് കണ്ട് മടങ്ങിയതാണ് കന റികൾക്ക് തിരിച്ചടിയായത്.പത്ത് പേരായി ചുരുങ്ങിയിട്ടും മികച്ച പോരാട്ടം പുറത്തെടുക്കാൻ ബ്രസീലിന് സാധിച്ചു.

സെലക്കാവോ നിരയിൽ ക്യാപ്റ്റൻ ഡാനി ആൽവെസ് യുവതാരങ്ങൾക്ക് പകർന്നു നൽകുന്ന ഊർജം ചെറുതല്ല. ഡാനി, ക്ലൗഡീന്യോ , ഗ്വിമാറസ്, അരേന, ഡീഗോ , കുൻഹ, ആൻ്റണി, മാൽക്കം എന്നിവരുടെ പ്രകടനങ്ങളും ബ്രസീൽ നിരയിൽ ഏറെ മികച്ച് നിന്നു. ബ്രസീലിൻ്റെ അടുത്ത മത്സരം 28 ന് ഉച്ചക്ക് 1.30 ന് സൗദി അറേബ്യക്ക് എതിരെയാണ്.

പുരുഷ ഫുട്ബോളിൽ നിലവിലെ സ്വർണമെഡൽ ജേതാക്കളാണ് ബ്രസീൽ: 28 ന് നടക്കുന്ന മത്സരത്തിൽ സ്പെയിനാണ് അർജന്റീനയുടെ എതിരാളി. അദ്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ബ്രസീൽ – അർജൻറീന പോരാട്ടം ക്വാർട്ടർ ഫൈനലിലുണ്ടാകുമെന്നാണ് കളി വിദഗ്ദരുടെ വിലയിരുത്തൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News