പ്രഫുൽ പട്ടേലിൻ്റെ ലക്ഷദ്വീപ് സന്ദർശനം നാളത്തേക്ക് മാറ്റി

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിൻ്റെ   ലക്ഷദ്വീപ് സന്ദർശനം നാളത്തേക്ക് മാറ്റി. ഇന്ന് ഉച്ചക്ക് പന്ത്രണ്ടേകാലിന് നെടുമ്പാശ്ശേരിയിൽ  എത്തി, പന്ത്രണ്ടേ മുക്കാലിന്  അഗത്തിയിലേക്ക് പോകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

എന്നാൽ ഇന്ന് രാത്രി 8 മണിക്ക് കൊച്ചിയിൽ എത്തി   നാളെ പകൽ പന്ത്രണ്ടേ മുക്കാലിൻ്റെ എയർ ഇന്ത്യ വിമാനത്തിൽ അഗത്തിയിലേക്ക് പോകുന്ന തരത്തിലാണ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ യാത്രാ ഷെഡ്യൂൾ. വൈ കാറ്റഗറി കമാൻ്റോ സുരക്ഷയോടെയാണ് ഇക്കുറി പ്രഫുൽ പട്ടേൽ ദ്വീപിലെത്തുന്നത്.

കഴിഞ്ഞ ദ്വീപ് സന്ദർശനത്തിന്  പിന്നാലെയാണ് പ്രഫുൽ പട്ടേലിന് അധിക സുരക്ഷ കേന്ദ്ര സർക്കാർ അനുവദിച്ചത്. അഗത്തിയിൽ നിന്നും ഹെലികോപ്റ്റർ മാർഗ്ഗം കവരത്തിയിൽ എത്തുന്ന പ്രഫുൽ പട്ടേൽ ചില നിർണ്ണായക യോഗങ്ങളിൽ പങ്കെടുക്കും.

ഇക്കോ ടൂറിസം, മത്സ്യ ബന്ധനമേഖലകളെ ബാധിക്കുന്ന ചില തീരുമാനങ്ങൾ യോഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന.  അഡ്മിനിസ്ട്രേറ്റർക്കെതിരെ കടുത്ത പ്രതിഷേധം ഉയർത്താൻ സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here