ടോക്കിയോ ഒളിമ്പിക്സ്; വനിതാ ഹോക്കിയിൽ ആദ്യ ജയം തേടി ഇന്ത്യൻ ടീം ഇന്നിറങ്ങും

ടോക്കിയോ ഒളിമ്പിക്സിലെ വനിതാ ഹോക്കിയിൽ ആദ്യ ജയം തേടി ഇന്ത്യൻ ടീം ഇന്നിറങ്ങും. വൈകിട്ട് 5: 45 ന് നടക്കുന്ന മത്സരത്തിൽ കരുത്തരായ ജർമനിയാണ് ഇന്ത്യയുടെ എതിരാളി.

നെതർലണ്ട്സിനെതിരെ തോറ്റു തുടങ്ങിയ ഇന്ത്യൻ പെൺപടയ്ക്ക് ഹോക്കിയിൽ ഇന്ന് വിജയിക്കണം. പൂൾ എയിൽ നെതർലണ്ട്സിനോട് തോറ്റ മത്സരത്തിൽ ഇന്ത്യ പുറത്തെടുത്തത് നിരാശാജനകമായ പ്രകടനമായിരുന്നു. കളിയിൽ സമഗ്ര മേധാവിത്വം പുലർത്തിയായിരുന്നു ഡച്ച് വനിതകളുടെ വിജയാഘോഷം. ഒന്നിനെതിരെ അഞ്ചു ഗോളുകളാണ് നെതർലണ്ട്സിനെതിരെ ഇന്ത്യ വഴങ്ങിയത്. തുടർ തോൽവി ക്വാർട്ടർ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കും.

അതിനാൽ തന്നെ കരുത്തരായ ജർമനിക്കെതിരെ കരുതലോടെയാണ് ഇന്ത്യൻ സംഘം. മധ്യനിര ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ സോർദ് മരിൻ .മുന്നേറ്റത്തിൽ നവനീത് കൗറും വന്ദന കടാരിയയും ഡ്രാഗ് ഫ്ലിക്കർ ഗുർജിത് കൗറും ഫോം വീണ്ടെടുത്താൽ ഇന്ത്യക്ക് ജർമനിയെ വിറപ്പിക്കാം.

അതേ സമയം ആദ്യ മത്സരത്തിൽ ഗേറ്റ് ബ്രിട്ടണെ 2 – 1 ന് തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ജർമനി .തുടർ വിജയത്തോടെ ക്വാർട്ടർ ഉറപ്പിക്കാൻ ഉറച്ചാണ് ജർമൻ പെൺപട ഇറങ്ങുക.

പൂൾ എ യിൽ ഹോളണ്ട്, ബ്രിട്ടൻ, ജർമനി, അയർലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് ഇന്ത്യക്കൊപ്പം. 28ന് ഗ്രേറ്റ് ബ്രിട്ടണെയും 30 ന് അയർലണ്ടിനെയും 31 ന് ദക്ഷിണാഫ്രിക്കയെയും ഇന്ത്യ നേരിടും. ഓഗസ്റ്റ് 2 ന് ക്വാർട്ടർ ഫൈനലുകളും ഓഗസ്ത് 4 ന് സെമി ഫൈനലുകളും നടക്കും. ഓഗസ്റ്റ് ആറിനാണ് വനിതാ ഹോക്കിയിലെ സ്വർണ്ണ മെഡൽ പോരാട്ടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News