വിടവാങ്ങൽ പോരാട്ടവേദിയിൽ സ്വർണം നിറയ്ക്കാനൊരുങ്ങി ഇന്ത്യയുടെ അഭിമാനതാരം മേരികോം 

ബോക്സിംഗിൽ 6 തവണ ലോക ചാമ്പ്യനായ എം.സി മേരി കോമിനിത് അവസാന ഒളിമ്പിക്സാണ്. 48-51 കിലോ വിഭാ​ഗത്തിൽ മെഡൽ നേടാമെന്ന പ്രതീക്ഷയിലാണ് ഈ മണിപ്പൂരുകാരി. 29നാണ് മേരി കോമിന്റെ പ്രീ ക്വാർട്ടർ മത്സരം.

രാജ്യത്തെ ബോക്സിംഗ് പ്രേമികളെ മേരി കോം നിരാശരാക്കിയില്ല. 48-51 കിലോ വിഭാ​ഗത്തിൽ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാർസിയ ഹെർണാണ്ടസിനെ ഇടിച്ചിട്ട് ഇന്ത്യയുടെ സ്വന്തം ‘ മഗ്നിഫിസെന്റ് മേരി ‘ പ്രീ ക്വാർട്ടറിൽ.

മിഗ്വേലിനയ്ക്കെതിരെ മേധാവിത്വം പുലർത്തിയ മത്സരത്തിൽ 4-1നായിരുന്നു മേരി കോമിന്റെ വിജയം. ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടിയ എം.സി മേരി കോം നിലവിൽ ലോക റാങ്കിങ്ങിൽ മൂന്നാമതാണ്.വനിതാ ബോക്‌സിംഗിൽ ഈ മണിപ്പൂരുകാരി സ്വന്തമാക്കിയത് അനവധി നേട്ടങ്ങളാണ്.

ഇന്ത്യയിലെ ഏതൊരു കായികതാരത്തിനും റോൾമോഡലാണ് മൂന്നു മക്കളുടെ അമ്മ കൂടിയായ മേരി കോം. തന്റെ വിടവാങ്ങൽ പോരാട്ടവേദിയിൽ സ്വർണത്തിളക്കമാണ് മേരിയുടെ ലക്ഷ്യം. 29 ന് നടക്കുന്ന പ്രീ ക്വാർട്ടറിൽ കൊളംബിയയുടെ ഇൻഗ്രിറ്റ് വലൻസിയയാണ് മേരിയുടെ എതിരാളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News